ആൽബർട്ട:കാനഡയിലെ ആൽബർട്ട പ്രവിശ്യയിലേക്ക് എത്തുന്ന സഞ്ചാരികളെ സ്വീകരിക്കാൻ ഇനി പുതിയ ബോർഡുകൾ എത്തും. നിലവിലുള്ള ചതുരാകൃതിയിലുള്ള ചിഹ്നങ്ങൾക്ക് പകരം പ്രവിശ്യയുടെ ആകൃതിയിലുള്ള പ്ലക്കാർഡുകൾ സ്ഥാപിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഏകദേശം രണ്ട് ഡസനോളം പുതിയ ബോർഡുകളാണ് ഹൈവേകളിൽ സ്ഥാപിക്കുക.
പുതിയ ബോർഡുകളിൽ എന്ത് വാചകങ്ങളാണ് ഉൾപ്പെടുത്തുക എന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ഗതാഗത മന്ത്രി ഡെവിൻ ഡ്രീഷെൻ പറഞ്ഞു. എങ്കിലും പ്രവിശ്യയിലേക്ക് എത്തുന്നവർക്ക് ഹൃദ്യമായ സ്വാഗതം ആശംസിക്കുന്ന രീതിയിലായിരിക്കും മാറ്റങ്ങൾ. ഈ വേനൽക്കാലത്തോടെ പുതിയ ബോർഡുകൾ സ്ഥാപിച്ചു തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.

നിലവിൽ പിങ്ക് റോസ് ചിത്രത്തോടൊപ്പം ‘ആൽബർട്ടയിലേക്കും വൈൽഡ് റോസ് കൺട്രിയിലേക്കും സ്വാഗതം’ എന്നാണ് ബോർഡുകളിൽ എഴുതിയിരിക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷം ലൈസൻസ് പ്ലേറ്റുകളിൽ നിന്ന് ‘വൈൽഡ് റോസ് കൺട്രി’ എന്ന വാചകം ഒഴിവാക്കി പ്രവിശ്യയുടെ ഔദ്യോഗിക മുദ്രാവാക്യമായ ‘സ്ട്രോങ്ങ് ആൻഡ് ഫ്രീ’ (Strong and Free) എന്നത് ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. പ്രവിശ്യയുടെ സ്വത്വം കൂടുതൽ വ്യക്തമാക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് റോഡ് ചിഹ്നങ്ങളിലും സർക്കാർ ലക്ഷ്യമിടുന്നത്. വരും മാസങ്ങളിൽ പുതിയ ഡിസൈനിലുള്ള സ്വാഗത ബോർഡുകൾ ആൽബെർട്ടയുടെ അതിർത്തികളിൽ കാണാൻ സാധിക്കും.
