Tuesday, April 21, 2026

ഷാജി കൈലാസ് മാജിക് വീണ്ടും; ജോജു ജോർജ് ചിത്രം ‘വരവ്’ ടീസർ പുറത്തിറങ്ങി

മലഞ്ചരക്കിന്റെ ഗന്ധമുള്ള ഒരു നസ്രാണി കുടുംബത്തിന്റെ കഥയുമായി മാസ്സ് ഡയറക്ടർ ഷാജി കൈലാസ് വീണ്ടും എത്തുന്നു. ജോജു ജോർജിനെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘വരവ്’ എന്ന ചിത്രത്തിന്റെ ആവേശമുണർത്തുന്ന ടീസർ പുറത്തിറങ്ങി.

മെയ് മാസത്തിൽ തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ മുന്നോടിയായാണ് ടീസർ പുറത്തുവിട്ടത്. പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ഉദ്യോഗഭരിതമായ ദൃശ്യങ്ങളാണ് ടീസറിലുള്ളത്. എ.കെ. സാജൻ തിരക്കഥയൊരുക്കിയ ചിത്രം ഒരു കടുത്ത പ്രതികാരത്തിന്റെ കഥയാണ് പറയുന്നത്. “കാട്ടുങ്കൽ പോളച്ചൻ” എന്ന എ.കെ. പോൾസണായി ജോജു ജോർജ് ടീസറിൽ നിറഞ്ഞാടുകയാണ്.

കാട്ടുങ്കൽ പോളച്ചന്റെ പത്തു ദിവസത്തെ പരോളിനിടയിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. മധ്യതിരുവിതാംകൂറിലെ രാഷ്ട്രീയ പശ്ചാത്തലവും കിടമത്സരങ്ങളും പ്രമേയമാകുന്ന ചിത്രത്തിൽ മികച്ച എട്ട് ആക്ഷൻ രംഗങ്ങളാണുള്ളത്. ജോജുവിനൊപ്പം അർജുൻ അശോകൻ, മുരളി ഗോപി എന്നിവർ സുപ്രധാന വേഷങ്ങളിൽ എത്തുന്നു.

മാത്രമല്ല, ബാബുരാജ്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, വാണി വിശ്വനാഥ്, സുകന്യ തുടങ്ങി പ്രമുഖർ ചിത്രത്തിൽ വേഷമിടുന്നു. ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമ്മിക്കുന്നത്. മൂന്നാർ, വാഗമൺ, കോട്ടയം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം വരും മാസങ്ങളിൽ തീയേറ്ററുകളിൽ തരംഗമാകും

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!