Monday, April 20, 2026

St.Thomas അസോസിയേഷൻ (KASTO) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു; ഹനിൽ അഗസ്റ്റിൻ പ്രസിഡന്റ്

സെന്റ് തോമസ്: കേരള അസോസിയേഷൻ ഓഫ് സെൻ്റ്‌ തോമസ് ഒന്റാരിയോ (KASTO ) യുടെ 2026-28 വർഷത്തേക്ക്‌ ഉള്ള ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടു. ഏപ്രിൽ 12 ന്‌ നടന്ന വാർഷിക ജനറൽ ബോഡി കമ്മിറ്റിയിൽ ആണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്‌. KASTO യുടെ ബൈലോ നിലവിൽ വന്ന ശേഷം ആദ്യമായി നടന്ന തിരഞ്ഞെടുപ്പ് ആയിരുന്നു ഇത്. പ്രസിഡന്റ്: ഹനിൽ അഗസ്റ്റിൻ, സെക്രട്ടറി: ടിറ്റോ ദേവസ്യ ആന്റണി, ട്രെഷറർ: ഷിജു തോമസ് , വൈസ് പ്രസിഡന്റ്: ബിജു മാത്യു, ജോയിന്റ് സെക്രട്ടറി: സിനോജ് ജോസഫ്, ജോയന്റ് ട്രഷറർ: അരുൺ കുമാർ, ഇവന്റ് കൺവീനർ: നിധിൻ ജോസഫ്, ആർട്സ് ആൻഡ് സ്പോർട്സ് കോർഡിനേറ്റർ: ബിജോയ് വർഗീസ്, IT ആൻഡ് സോഷ്യൽ മീഡിയ കോർഡിനേറ്റർ- ഷോജി ജോർജ് തോമസ്, ജോയിന്റ് IT ആൻഡ് സോഷ്യൽ മീഡിയ കോർഡിനേറ്റർ: അനീഷ് തോമസ്, യൂത്ത് കോർഡിനേറ്റർസ്: അന്ന മരിയ മനോജ്, ആഞ്ജലീൻ സെറ ഡാരിസ്, എക്സിക്യൂട്ടീവ് മെംബേർസ്: ഷെബി അബ്രഹാം, ഡാരീസ് ജേക്കബ്, ജോർജ് മാത്യു തുടങ്ങിയവർ ആണ് പുതിയ ഭരണ സമിതി അംഗങ്ങൾ. ബോർഡ് ഓഫ് ഡയറക്ടേഴ്സ് ആയി ഇമ്മാനുവേൽ തോമസ്, മനോജ് ജേക്കബ്, എബിൻ അബ്രഹാം എന്നിവർ തുടരും.

സെൻ്റ്‌ തൊമസിലെ മലയാളി സമൂഹത്തിന്റെ ഇടയിൽ നാൾക്കുനാൾ വളർന്നു കൊണ്ടിരിക്കുന്ന സംഘടന ആണ് KASTO. കുറഞ്ഞ വർഷങ്ങൾ കൊണ്ട് തന്നെ ധാരാളം പ്രോഗ്രാമുകൾ സംഘടിപ്പിക്കാനും സമൂഹത്തിലേക്ക് ഇറങ്ങാനും KASTO ക്ക് സാധിച്ചു. നമ്മുടെ സമൂഹത്തിന്റെ ഉന്നതിക്കും നമ്മുടെ ഭാവി തലമുറയുടെ വളർച്ചക്കും ഉതകുന്ന കൂടുതൽ പരിപാടികൾ സംഘടിപ്പിച്ചും കൊണ്ടുള്ള ശക്തമായ പ്രവർത്തനങ്ങൾ ആണ് KASTO ഉദ്ദേശിക്കുന്നത് എന്ന് പ്രസിഡന്റ് ഹനിൽ അഗസ്റ്റിൻ വ്യക്തമാക്കി. സൈന്റ്റ് തോമസ്-ലണ്ടൻ ഒന്റാരിയോ മേഖലയിൽ ഉള്ള മറ്റുള്ള അസ്സോസിയേഷനുകളുമായി യോജിച്ചു പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായും സെക്രട്ടറി ടിറ്റോ ദേവസ്യ പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!