Thursday, April 23, 2026

അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ വെടിമരുന്ന് സൂക്ഷിച്ചു; പാറമേക്കാവിന്റെ പടക്കനിര്‍മാണശാല ഉടമയ്‌ക്കെതിരെ കേസ്

പാലക്കാട്: പാറമേക്കാവിന്റെ പടക്കനിര്‍മാണശാല ഉടമയ്ക്കതിരെ കേസെടുത്ത് പൊലീസ്. ലൈസന്‍സില്‍ അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ വെടിമരുന്ന് സൂക്ഷിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. മുതലമട വെള്ളാരംകടവില്‍ പ്രവര്‍ത്തിക്കുന്ന പടക്കനിര്‍മാണശാലയ്‌ക്കെതിരെയാണ് കേസ്. കോട്ടയം സ്വദേശിയാണ് ലൈസന്‍സിയായ ബിനോയ് ജേക്കബ്.

തിരുവമ്പാടിയുടെ പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനമുണ്ടായതിന് പിന്നാലെയാണ് പാറമേക്കാവിന്റെ പടക്കനിര്‍മാണശാലയില്‍ പരിശോധന നടത്തിയത്. തഹസില്‍ദാര്‍ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. നിലവില്‍ പടക്കനിര്‍മാണശാല സീല്‍ ചെയ്തിട്ടുണ്ട്.

അതേസമയം, മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുകയാണ്. പൂരം എങ്ങനെ നടത്തണം എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മന്ത്രി വി.എന്‍. വാസവന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10:30-ന് കലക്ട്രേറ്റില്‍ നിര്‍ണായക യോഗം ചേരും. വെടിക്കെട്ടിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പൂരം വെറും ആചാരമായി മാത്രം നടത്താനാണ് തിരുവമ്പാടി ദേവസ്വത്തിന്റെ തീരുമാനം. പാറമേക്കാവ് ദേവസ്വവും യോഗത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!