Monday, April 27, 2026

മിന്നല്‍ പ്രളയത്തിന് സാധ്യത; സൗദിയിലെ വിവിധ പ്രവിശ്യകളില്‍ കനത്ത മഴ

റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ കനത്ത മഴയും ഇടിമിന്നലും തുടരുന്നു. തലസ്ഥാനമായ റിയാദ് ഉള്‍പ്പെടെയുള്ള പ്രധാന മേഖലകളില്‍ ശക്തമായ ആലിപ്പഴ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അല്‍ ജൗഫ്, ഖസീം, വടക്കന്‍ അതിര്‍ത്തി മേഖലകള്‍, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ വരും മണിക്കൂറുകളിലും മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ മിന്നല്‍ പ്രളയത്തിന് (Flash floods) സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

മഴയ്ക്ക് പുറമെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റ് രൂപപ്പെടാനും സാധ്യതയുണ്ട്. മക്ക, മദീന, അല്‍ ബഹ, അസീര്‍, ജിസാന്‍, നജ്‌റാന്‍, ഹാഇല്‍, തബൂക്ക് തുടങ്ങിയ ഇടങ്ങളില്‍ പൊടിക്കാറ്റ് മൂലം കാഴ്ചാപരിധി കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ചെങ്കടലില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുണ്ടെന്നും ബാബ് അല്‍ മന്ദബ് കടലിടുക്ക് ഭാഗത്ത് കാറ്റ് കൂടുതല്‍ ശക്തമാകുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

അപ്രതീക്ഷിതമായി കാലാവസ്ഥ മാറിയ സാഹചര്യത്തില്‍ സിവില്‍ ഡിഫന്‍സ് കര്‍ശന സുരക്ഷാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. താഴ്വരകള്‍, വെള്ളക്കെട്ടുള്ള സ്ഥലങ്ങള്‍, അരുവികള്‍ എന്നിവിടങ്ങളില്‍ നിന്ന് ജനങ്ങള്‍ മാറിനില്‍ക്കണം. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഔദ്യോഗിക അറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്നും ഭരണകൂടം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!