Thursday, May 7, 2026

CRA അക്കൗണ്ട് ഹാക്കിംഗ്; കാത്തിരിപ്പിന്‌ ഒ‌‌ടുവിൽ ഇരകളായവർക്ക് നഷ്ടപരിഹാരം

ഓട്ടവ: 2020-ൽ കാനഡ റവന്യൂ ഏജൻസിയുടെ (CRA) ഓൺലൈൻ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ട സംഭവത്തിൽ ഇരകളായവർക്ക് നഷ്ടപരിഹാരം നൽകാനുള്ള കരാറിന് ഫെഡറൽ കോടതി അന്തിമ അംഗീകാരം നൽകി. സൈബർ ആക്രമണത്തിലൂടെ സ്വകാര്യ വിവരങ്ങൾ ചോർന്ന ആയിരക്കണക്കിന് കാനഡക്കാർക്ക് ഈ വിധി ആശ്വാസമാകും.
2020 മാർച്ചിനും ഡിസംബറിനും ഇടയിൽ നടന്ന ക്രഡൻഷ്യൽ സ്റ്റഫിംഗ്ആക്രമണത്തിലൂടെ പതിനായിരക്കണക്കിന് ആളുകളുടെ ‘My Account’ വിവരങ്ങളാണ് ചോർന്നത്. കൊവിഡ് കാലത്ത് സർക്കാർ നൽകിയിരുന്ന ആനുകൂല്യങ്ങൾ തട്ടിയെടുക്കാൻ ഹാക്കർമാർ ഈ വിവരങ്ങൾ ദുരുപയോഗം ചെയ്തിരുന്നു. ഇതിനെതിരെ നടന്ന കൂട്ടഹർജിയിലാണ് തീരുമാനം.

അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതുമൂലം ഉണ്ടായ ബുദ്ധിമുട്ടുകൾക്കും സമയം നഷ്ടപ്പെട്ടതിനും പകരമായി ഓരോ വ്യക്തിക്കും നിശ്ചിത തുക (ഏകദേശം $1,000 മുതൽ $2,500 വരെ) ലഭിക്കാൻ സാധ്യതയുണ്ട്. ഇരകളായവർക്ക് അഞ്ച് വർഷത്തേക്ക് സൗജന്യ ക്രെഡിറ്റ് മോണിറ്ററിംഗ് സേവനങ്ങളും ഐഡന്റിറ്റി പ്രൊട്ടക്ഷൻ ഇൻഷുറൻസും സർക്കാർ നൽകും. നഷ്ടപരിഹാരത്തിന് അർഹരായവർക്ക് ഉടൻ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കും. വിവരങ്ങൾ ചോർന്നതായി ഉറപ്പുള്ളവർക്ക് പ്രത്യേക പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം. 2020-ലെ ഈ സുരക്ഷാ വീഴ്ചയെത്തുടർന്ന് കാനഡ റവന്യൂ ഏജൻസി തങ്ങളുടെ ഓൺലൈൻ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കർശനമാക്കിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!