Monday, May 25, 2026

ന്യൂസിലൻഡിൽ വർക്ക് വീസക്കുള്ള ഇം​ഗ്ലീഷ് യോ​ഗ്യത കർശനമാക്കി

വെല്ലിംഗ്ടൺ: ന്യൂസിലൻഡ് സർക്കാർ അക്രഡിറ്റഡ് എംപ്ലോയർ വർക്ക് വീസയ്ക്ക് (AEWV) പുതിയ നിയമം പ്രഖ്യാപിച്ചു. അടുത്തമാസം 1 മുതൽ സ്കിൽ ലെവൽ 3 തസ്തികകളിലേക്ക് ഇംഗ്ലീഷ് ഭാഷാ യോഗ്യത നിർബന്ധമാക്കുമെന്ന് ഇമിഗ്രേഷൻ മന്ത്രി എറിക സ്റ്റാൻഫോർഡ്. അക്രഡിറ്റഡ് എംപ്ലോയർ വർക്ക് വീസയ്ക്കുള്ള അപേക്ഷകരിൽ വലിയൊരു വിഭാഗം ലെവൽ 3 ജോലിക്കാർ ആണെന്ന കണ്ടെത്തലാണ് ഈ മാറ്റത്തിന് കാരണം. ടെക്നീഷ്യൻ, കെട്ടിട നിർമ്മാണ സഹായികൾ, പെയിന്റർ, ഹെൽത്ത് കെയർ അസിസ്റ്റന്റ്, ഷെഫ് തുടങ്ങിയ ജോലികൾ ഇതിൽ ഉൾപ്പെടും.

അപേക്ഷകർക്ക് കുറഞ്ഞത് IELTS 4.0 ബാൻഡ് സ്കോർ അല്ലെങ്കിൽ തത്തുല്യമായ യോഗ്യത വേണം. ദൈനംദിന ആവശ്യങ്ങൾക്കായി ഇംഗ്ലീഷിൽ ആശയവിനിമയം നടത്തുവാൻ കഴിയണം. ഇതുമൂലം തൊഴിലാളികൾക്ക് ജോലിസ്ഥലത്തും സമൂഹത്തിലും എളുപ്പമായി ഇടപഴകാൻ കഴിയുമെന്ന് ഇമിഗ്രേഷൻ മന്ത്രി. അക്രഡിറ്റഡ് എംപ്ലോയർ വർക്ക് വീസ വഴി വരുന്നവർക്ക് 5 വർഷം വരെ സമയം ലഭിക്കും. പിന്നീട് റെസിഡൻസി വീസയ്ക്കായി അപേക്ഷിക്കുമ്പോൾ ഉയർന്ന തലത്തിലുള്ള ഇംഗ്ലീഷ് ഭാഷ കഴിവ് വേണം.

സീസണൽ വിസ, പീക്ക് സീസണൽ വിസ എന്നിവയ്ക്ക് ഈ നിയമം ബാധകമല്ല. അടുത്തമാസം ജൂൺ ഒന്നിനോ അതിനുശേഷമോ സമർപ്പിക്കുന്ന അപേക്ഷകൾക്കും നിലവിൽ AEWV കൈവശം ഉള്ളവരും അതിൻ്റെ കാലാവധി 2026 ഡിസംബർ ഒന്നിന് ശേഷം അവസാനിക്കുന്നവരുമായ ആളുകൾക്കും വീണ്ടും സ്കിൽ ലെവൽ 3ൽ ഒരു പുതിയ വീസക്ക് അപേക്ഷിക്കുന്നവർക്കുമാണ് ഈ നിബന്ധനകൾ ബാധകമാകുക.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!