Friday, September 25, 2026

ഇറ്റലിയിലെ സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും നിരോധിച്ചു; ലംഘിച്ചാല്‍ പിഴ

റോം: ഇറ്റലിയിലെ സ്‌കൂളുകളില്‍ നിഖാബിനും ബുര്‍ഖയ്ക്കും നിരോധനമേര്‍പ്പെടുത്തുന്ന പുതിയ ഉത്തരവിന് മന്ത്രിസഭ ഔദ്യോഗികമായി അംഗീകാരം നല്‍കി. ഇതിനൊപ്പം ക്ലാസ് മുറികളില്‍ ഇറ്റാലിയന്‍ ഭാഷ വശമില്ലാത്ത വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് 30 ശതമാനം പരിധിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെ നേതൃത്വത്തിലുള്ള വലതുപക്ഷ കക്ഷിയായ ‘ബ്രദേഴ്സ് ഓഫ് ഇറ്റലി’ (FDI) മുന്‍കൈ എടുത്താണ് ഈ പരിഷ്‌കാരങ്ങള്‍ അവതരിപ്പിച്ചത്.

പുതിയ ഉത്തരവ് പ്രകാരം സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും ധരിക്കുന്നത് പൂര്‍ണ്ണമായും നിരോധിച്ചു. നിയമം ലംഘിക്കുന്നവരില്‍ നിന്ന് 1,000 യൂറോ വരെ (ഏകദേശം 1,140 ഡോളര്‍) പിഴ ഈടാക്കാനും ഉത്തരവില്‍ വ്യവസ്ഥയുണ്ട്. പ്രൈമറി, മിഡില്‍, ഹൈസ്‌കൂളുകളിലെ ആദ്യ വര്‍ഷ ക്ലാസുകളിലാണ് ഈ പുതിയ നിയമം ബാധകമാകുക. എന്നാല്‍ മുഖം വ്യക്തമായി കാണുന്ന ഹിജാബ് ധരിക്കുന്നതിന് ഈ വിലക്ക് ബാധകമല്ല. എല്ലാവര്‍ക്കും ഒരേപോലെ പഠനാവസരം ഉറപ്പാക്കാനും അച്ചടക്കം പാലിക്കാനുമാണ് ഈ നടപടിയെന്ന് ജോര്‍ജിയ മെലോണി വ്യക്തമാക്കി.

മന്ത്രിസഭ അംഗീകരിച്ച ഈ നിയമം പ്രാബല്യത്തില്‍ വരാന്‍ അടുത്ത 60 ദിവസത്തിനുള്ളില്‍ പാര്‍ലമെന്റിന്റെ അംഗീകാരം കൂടി നേടേണ്ടതുണ്ട്. പുതിയ ഉത്തരവിന്റെ ഭാഗമായി ഭാഷാപരിചയം കുറഞ്ഞ കുട്ടികളെ സമീപത്തുള്ള മറ്റ് സ്‌കൂളുകളിലേക്ക് തുല്യമായി പുനഃക്രമീകരിക്കാന്‍ പ്രാദേശിക സ്‌കൂള്‍ ഓഫീസുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിന് സാധിക്കാത്ത പക്ഷം കുട്ടികള്‍ക്കായി പ്രത്യേക ഇറ്റാലിയന്‍ ഭാഷാ ക്ലാസുകളും അനുവദിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!