Sunday, June 7, 2026

കവര്‍ത്ത ലേക്‌സില്‍ വാഹനാപകടം: കാറും ബൈക്കുകളും കൂട്ടിയിടിച്ച് മൂന്ന് മരണം

ടൊറന്റോ: കവര്‍ത്ത ലേക്‌സിന് സമീപമുണ്ടായ വാഹന അപകടത്തില്‍ മൂന്ന് പേര്‍ മരിക്കുകയും ഒരാള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ അപകടമുണ്ടായത്. ഒരു പാസഞ്ചര്‍ കാറും നാല് മോട്ടോര്‍ സൈക്കിളുകളുമാണ് അപകടത്തില്‍പ്പെട്ടത്.

കാര്‍ ഓടിച്ചിരുന്ന പീറ്റര്‍ബറോ സ്വദേശിയായ പതിനെട്ടുകാരന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. കൂടാതെ അപകടത്തില്‍പ്പെട്ട മോട്ടോര്‍ സൈക്കിള്‍ യാത്രികരില്‍ ഒരാളായ ഡണ്‍ചര്‍ച്ച് സ്വദേശിയായ എഴുപത്തി രണ്ടുകാരനും സംഭവസ്ഥലത്ത് വച്ച് തന്നെ ജീവന്‍ നഷ്ടപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ ബാരി സ്വദേശിയായ അറുപത്തിയഞ്ചുകാരനെ എയര്‍ ആംബുലന്‍സില്‍ ടൊറന്റോയിലെ ട്രോമ സെന്ററില്‍ എത്തിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

അപകടത്തില്‍പ്പെട്ട മറ്റ് രണ്ട് മോട്ടോര്‍ സൈക്കിള്‍ യാത്രികരില്‍ സഡ്ബറി സ്വദേശിയായ മുപ്പതുകാരനെ ഗുരുതര പരുക്കുകളോടെ ടൊറന്റോയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. നാലാമത്തെ ബൈക്ക് യാത്രികനായ മുപ്പത്തിയാറുകാരനെ നിസ്സാര പരുക്കുകളോടെ സംഭവസ്ഥലത്ത് വച്ച് തന്നെ പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു.

അപകടത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ലെന്നും കവര്‍ത്ത ലേക്‌സ് ഒപിപി പോലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!