2026 ഫിഫ ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ സ്വീഡനെതിരെ ഫ്രാൻസ് ആദ്യ ഇലവനിൽ നിർണായക മാറ്റങ്ങളുമായി ഇറങ്ങുന്നു. പരിശീലകൻ ദിദിയർ ദെഷാംപ്‌സ് ഇടത് വിങ്ങിൽ മാറ്റം വരുത്തി ലൂക്കാസ് ഡിഗ്നെയെയും ബ്രാഡ്ലി ബാർകോളയെയും ആദ്യ ഇലവനിൽ ഉൾപ്പെടുത്തി.

തിയോ ഹെർണാണ്ടസിന് പകരമാണ് ഡിഗ്നെ ടീമിലെത്തുന്നത്. പാരിസ് സെന്റ് ജെർമെയ്ൻ താരം ഡിസൈർ ഡൂവെയ്ക്ക് പകരം ബ്രാഡ്ലി ബാർകോളയും ആദ്യ ഇലവനിൽ ഇടം നേടി.
നോർവെയെതിരായ മത്സരത്തിൽ വിശ്രമം അനുവദിച്ചിരുന്ന വില്യം സലിബ സെന്റർ ബാക്കായി തിരിച്ചെത്തി. മധ്യനിരയിൽ ഔറേലിയൻ ഷുവാമേനിക്കൊപ്പം അഡ്രിയൻ റാബിയോയും ആദ്യ ഇലവനിലേക്ക് മടങ്ങിയപ്പോൾ മനു കോനെ ബെഞ്ചിലായി.
സ്വീഡൻ നിരയിൽ ലൂക്കാസ് ബെർഗ്വാൽ മധ്യനിരയിൽ ആദ്യ ഇലവനിൽ ഇടംപിടിച്ചു. വിക്ടർ ലിൻഡലോഫ് സെൻട്രൽ ഡിഫൻസിലേക്ക് മടങ്ങിയെത്തും.
