Tuesday, July 7, 2026

മെസിയുടെ മാജിക്; ഈജിപ്തിനെ വീഴ്ത്തി അർജന്റീന ക്വാർട്ടറിൽ

രണ്ട് ഗോളിന് പിന്നിലായ ശേഷവും അവസാന നിമിഷങ്ങളിൽ അത്ഭുതകരമായ തിരിച്ചുവരവ് നടത്തി അർജന്റീന. ഈജിപ്തിനെ 3-2ന് തോൽപ്പിച്ചാണ് നിലവിലെ ചാമ്പ്യന്മാർ ലോകകപ്പിന്റെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയത്.

ഇബ്രാഹിമിന്റെ ഗോളിലൂടെ ആദ്യ പകുതിയിൽ ലീഡ് നേടിയ ഈജിപ്ത്, രണ്ടാം പകുതിയിൽ സിക്കോയിലൂടെ വീണ്ടും വല കുലുക്കി 2-0ന് മുന്നിലെത്തി. എന്നാൽ റൊമേറോയുടെ ഹെഡറിലൂടെ അർജന്റീന തിരിച്ചുവരവിന് തുടക്കമിട്ടു.

83-ാം മിനിറ്റിൽ മെസി സമനില ഗോൾ നേടി മത്സരം 2-2 ആക്കി. ഇതോടെ ലോകകപ്പ് നോക്ഔട്ട് ചരിത്രത്തിൽ തുടർച്ചയായി ആറു മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന അപൂർവ നേട്ടവും മെസി സ്വന്തമാക്കി.

ഇഞ്ചുറി ടൈമിൽ എൻസോ ഫെർണാണ്ടസ് ഹെഡറിലൂടെ വിജയഗോൾ നേടിയതോടെ അർജന്റീന 3-2ന്റെ ത്രസിപ്പിക്കുന്ന ജയവുമായി ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!