Wednesday, July 22, 2026

അടുത്ത രാജാവ് ആരാകും? ലോകകപ്പ് സിംഹാസനത്തിന് പുതിയ അവകാശികൾ

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് 2026 അവസാനിച്ചതോടെ ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ 2030 ലോകകപ്പിലേക്കാണ്. 2026ൽ ശ്രദ്ധേയ പ്രകടനം നടത്തിയ ടീമുകളും അതിവേഗം വളർന്നുവരുന്ന യുവതാരങ്ങളും അടുത്ത ലോകകപ്പിൽ കിരീടപ്പോരാട്ടത്തെ കൂടുതൽ കടുപ്പിക്കുമെന്നാണ് വിലയിരുത്തൽ.

നിലവിലെ ലോകചാമ്പ്യൻമാരായ സ്പെയിൻ 2026ൽ ഏറ്റവും പ്രായം കുറഞ്ഞ സ്ക്വാഡുകളിലൊന്നുമായാണ് കിരീടം നേടിയത്. യുവതാരങ്ങളുടെ കരുത്തും ഓരോ സ്ഥാനത്തേക്കും പകരക്കാരുള്ള ശക്തമായ സംഘവുമുള്ളതിനാൽ 2030ലും സ്പെയിൻ പ്രധാന കിരീട ഫേവറിറ്റുകളിലൊന്നായിരിക്കുമെന്നാണ് പ്രതീക്ഷ.

2030 ലോകകപ്പിന്റെ സഹആതിഥേയരായ മൊറോക്കോ, പോർച്ചുഗൽ, സ്പെയിൻ എന്നിവർക്ക് ആതിഥേയരുടെ ആനുകൂല്യവും ലഭിക്കും. പ്രത്യേക ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഉറുഗ്വേ, അർജന്റീന, പരാഗ്വേ എന്നിവരും ആതിഥേയരുടെ പട്ടികയിലുണ്ട്.

യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച മൊറോക്കോ 2026 ലോകകപ്പിലും മികച്ച പ്രകടനം പുറത്തെടുത്തു. സ്വന്തം മണ്ണിൽ നടക്കുന്ന 2030 ലോകകപ്പിൽ അറ്റ്‌ലസ് ലയൺസ് കൂടുതൽ കരുത്തുറ്റ ടീമാകുമെന്നാണ് വിലയിരുത്തൽ.

പോർച്ചുഗൽ ടീമിൽ മാറ്റങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു. ലോകകപ്പിൽ ഏഴാം തവണ കളിക്കില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രഖ്യാപിച്ചതോടെ പുതിയ തലമുറയ്ക്ക് കൂടുതൽ അവസരമൊരുങ്ങും. അതേസമയം ബ്രൂണോ ഫെർണാണ്ടസും റൂബൻ ഡയസും ഉൾപ്പെടെയുള്ള പരിചയസമ്പന്നർ അടുത്ത ലോകകപ്പിലും ടീമിനൊപ്പമുണ്ടാകാൻ സാധ്യതയുണ്ട്.

ആഫ്രിക്കയിൽ നിന്ന് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ ടീമുകളിലൊന്നാണ് ഐവറി കോസ്റ്റ്. ഏറ്റവും പ്രായം കുറഞ്ഞ സ്ക്വാഡുമായെത്തിയ ടീം യാൻ ഡിയോമാണ്ടെ, അമാദ് ഡിയാലോ തുടങ്ങിയ യുവതാരങ്ങളുടെ മികവിൽ ഭാവിയിലേക്കുള്ള ശക്തമായ അടിത്തറ പാകിയതായി വിലയിരുത്തപ്പെടുന്നു.

ഘാന, ടുണീഷ്യ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളും യുവതാരങ്ങളുടെ സാന്നിധ്യത്തിൽ പ്രതീക്ഷ നൽകുന്നു. 2026 ലോകകപ്പിൽ കേപ് വെർദെ സ്പെയിനോട് സമനില വഴങ്ങിക്കുകയും അർജന്റീനയെ അധികസമയത്തേക്ക് വലിച്ചിഴക്കുകയും ചെയ്ത പ്രകടനം ആഫ്രിക്കൻ ഫുട്ബോളിന്റെ വളർച്ചയെ എടുത്തുകാട്ടുന്നതാണ്.

യൂറോപ്പിൽ നിന്ന് ഇംഗ്ലണ്ടും ഫ്രാൻസും 2030ലും ശക്തരായിരിക്കും. അതേസമയം നോർവേ, നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ് എന്നിവരും കൂടുതൽ മുന്നേറ്റം ലക്ഷ്യമിടുന്നു. നാല് തവണത്തെ ചാമ്പ്യൻമാരായ ഇറ്റലി ലോകകപ്പ് വേദിയിലേക്ക് തിരിച്ചെത്തുമോയെന്നും, പരിശീലകസ്ഥാനത്തേക്ക് എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന യുർഗൻ ക്ലോപ്പ് ജർമ്മനിയുടെ മോശം പ്രകടനങ്ങൾക്ക് വിരാമമിടുമോയെന്നതും ശ്രദ്ധേയ ചോദ്യങ്ങളായി തുടരുന്നു.

2030 ലോകകപ്പിലെ കിരീടപ്പോരാട്ടത്തിൽ നിലവിലെ വമ്പന്മാർക്കൊപ്പം പുതിയ ശക്തികളും വെല്ലുവിളിയുയർത്തുമോയെന്നതാണ് ഇനി ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!