Sunday, August 2, 2026

‘7 സ്റ്റാർ വടംവലി ടൂർണമെൻ്റ് കെ. ബി.സി ബ്ലൂവിന് കിരീടം

കാനഡയിലുടനീളമുള്ള ഒൻപത് പ്രമുഖ ടീമുകൾ മാറ്റുരച്ച ‘7 സ്റ്റാർ വടംവലി ടൂർണമെന്റ്’ ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ സമാപിച്ചു. കായികതാരങ്ങളുടെ കരുത്തും മികവും തന്ത്രങ്ങളും ഒരുപോലെ പരീക്ഷിക്കപ്പെട്ട മത്സരങ്ങൾ കാണികൾക്ക് മികച്ച ദൃശ്യവിരുന്നായി. ശക്തമായ പോരാട്ടങ്ങൾക്കൊടുവിൽ കെ.ബി.സി ബ്ലൂ (KBC Blue) ചാമ്പ്യന്മാരായി.

ചാമ്പ്യന്മാരായ കെ.ബി.സി ബ്ലൂ 3,001 ഡോളർ ക്യാഷ് പ്രൈസും ട്രോഫിയും സ്വന്തമാക്കി. കെ.ബി.സി ബ്ലാക്ക് (KBC Black) രണ്ടാം സ്ഥാനം നേടി 2,001 ഡോളറും ട്രോഫിയും കരസ്ഥമാക്കി. ഹോക്സ് ബ്ലാക്ക് (Hawks Black) മൂന്നാം സ്ഥാനവും 1,001 ഡോളറും ട്രോഫിയും നേടി. ടൈറ്റൻസ് കാൽഗറി (Titans Calgary) നാലാം സ്ഥാനത്തെത്തി 501 ഡോളറും ട്രോഫിയും സ്വന്തമാക്കി.

ടൂർണമെന്റിന്റെ വൻ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച സ്പോൺസർമാരോട് സംഘാടകർ പ്രത്യേക നന്ദിയും കടപ്പാടും രേഖപ്പെടുത്തി. ടൈറ്റിൽ സ്പോൺസർ: ബോബൻ ജെയിംസ്, ജെയിംസ് ഓട്ടോ ഗ്രൂപ്പ് (Boban James, James Auto Group); ഗ്രാൻഡ് സ്പോൺസർ: സജി കാരായിടി (Saji Karaydi); പ്ലാറ്റിനം സ്പോൺസർ: സിനോ ജോയ് നടുവിലേക്കൂറ്റ് (Cino Joy Naduvilekoot) എന്നിവരാണ് ടൂർണമെന്റിന് പിന്തുണ നൽകിയത്.

കാനഡയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ടൂർണമെന്റിൽ പങ്കെടുത്ത ഒൻപത് ടീമുകൾക്കും, പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച വോളന്റിയർമാർക്കും, ആവേശത്തോടെ മത്സരങ്ങൾ വീക്ഷിച്ച കാണികൾക്കും സംഘാടകർ നന്ദി അറിയിച്ചു. അടുത്ത വർഷം ഇതിലും വിപുലവും മികച്ചതുമായ രീതിയിൽ ടൂർണമെന്റ് സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങൾ ഇതിനകം ആരംഭിച്ചതായും സംഘാടകർ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!