Monday, August 3, 2026

ആറന്മുളയില്‍ പ്രളയഭീതി ഒഴിയുന്നില്ല; അതിശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്നു

പത്തനംതിട്ട: ആറന്മുളയിലും പരിസര പ്രദേശങ്ങളിലും പ്രളയഭീതി അതീവ ഗുരുതരമായി തുടരുന്നു. കനത്ത മഴയ്‌ക്കൊപ്പം പമ്പാനദി കരകവിഞ്ഞൊഴുകിയതോടെ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രപരിസരമടക്കം നിരവധി പ്രദേശങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. കിഴക്കന്‍ മലയോര മേഖലയിലും റാന്നിയിലും പെയ്തിറങ്ങിയ വെള്ളം മുഴുവന്‍ താഴ്ന്ന പ്രദേശമായ ആറന്മുളയിലേക്ക് ഒഴുകിയെത്തുന്നതാണ് ഇവിടെ സ്ഥിതിഗതികള്‍ രൂക്ഷമാക്കുന്നത്.

റാന്നിയില്‍ ജലനിരപ്പ് താഴുന്നുണ്ടെങ്കിലും അവിടെനിന്നുള്ള വെള്ളമെത്തി ആറന്മുളയില്‍ ജലനിരപ്പ് നിരന്തരം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. വീടുകളിലും പ്രധാന റോഡുകളിലും വെള്ളം കയറിയതോടെ നൂറുകണക്കിന് കുടുംബങ്ങളാണ് ഒറ്റപ്പെട്ടത്. കയ്യില്‍ കിട്ടിയ അത്യാവശ്യ സാധനങ്ങളും വളര്‍ത്തുമൃഗങ്ങളുമായി ജീവന്‍ രക്ഷിക്കാന്‍ ആളുകള്‍ സുരക്ഷിത താവളങ്ങളിലേക്ക് മാറുകയാണ്.ദുരന്തനിവാരണ സേനയ്ക്കൊപ്പം കൊല്ലത്തുനിന്ന് കൂടുതല്‍ മത്സ്യബന്ധന വള്ളങ്ങളും രക്ഷാപ്രവര്‍ത്തകരുമെത്തിച്ചാണ് നിലവില്‍ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നത്.

പ്രദേശത്ത് മഴ മാറിനില്‍ക്കുന്നത് ചെറിയൊരാശ്വാസം നല്‍കുന്നുണ്ടെങ്കിലും പമ്പയിലെ ജലനിരപ്പ് ഉയരുന്നത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇതിനിടെ മൂഴിയാര്‍ ഡാമിന്റെ ഒരു ഷട്ടര്‍ 15 സെന്റീമീറ്റര്‍ ഉയര്‍ത്തി കൂടുതല്‍ വെള്ളം പുറത്തേക്ക് വിടാന്‍ ആരംഭിച്ചിട്ടുണ്ട്. കാച്ച്‌മെന്റ് ഏരിയകളില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തേണ്ടിവരും. അങ്ങനെ സംഭവിച്ചാല്‍ കൂടുതല്‍ വെള്ളം ആറന്മുളയിലേക്ക് എത്തുകയും സ്ഥിതിഗതികള്‍ വന്‍ ദുരന്തത്തിലേക്ക് വഴിമാറുകയും ചെയ്യുമെന്ന ഭീതിയിലാണ് നാട്ടുകാര്‍.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!