Tuesday, August 11, 2026

കാനഡ-യു.എസ് വ്യാപാര ചര്‍ച്ചകള്‍ ഊര്‍ജിതം; മൂന്നാം വട്ട കൂടിക്കാഴ്ചക്കൊരുങ്ങി കാനഡ

വാഷിങ്ടണ്‍: കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കാനായി കാനഡ-യു.എസ് വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് ചൊവ്വാഴ്ച വാഷിങ്ടണില്‍ യു.എസ് വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീറുമായി കൂടിക്കാഴ്ച നടത്തും. മൂന്ന് ആഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് ഇരുനേതാക്കളും മുഖാമുഖം ചര്‍ച്ച നടത്തുന്നത്.

തിങ്കളാഴ്ച വാഷിങ്ടണിലേക്ക് തിരിക്കാനിരുന്ന ലെബ്ലാങ്കിന്റെ വിമാനം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മണ്‍ട്രിയോളിലേക്ക് തിരിച്ചിറക്കിയിരുന്നു. എന്നാല്‍ കാനഡയുടെ മുഖ്യ വ്യാപാര ചര്‍ച്ചാ പ്രതിനിധി ജാനിസ് ചാരെറ്റ് തിങ്കളാഴ്ച മുഴുവന്‍ യു.എസ് വ്യാപാര പ്രതിനിധിയുടെ ഓഫിസിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.

ഓഗസ്റ്റ് 19-ഓടെ കനേഡിയന്‍ ഉല്‍പന്നങ്ങള്‍ക്ക് 50 ശതമാനം താരിഫ് ചുമത്തുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലാണ് നിര്‍ണായക കൂടിക്കാഴ്ച. കാനഡയില്‍ നിന്നുള്ള മദ്യം, ഹോക്കി സ്റ്റിക്കുകള്‍, സിമന്റ് തുടങ്ങിയ ഉല്‍പന്നങ്ങളെയാണ് ഈ താരിഫ് ബാധിക്കുക. പുതിയ താരിഫുകളില്‍ നിന്ന് അമേരിക്കയെ പിന്തിരിപ്പിക്കുന്നതിനൊപ്പം സ്റ്റീല്‍, അലുമിനിയം, മരം, വാഹനങ്ങള്‍ എന്നിവയ്ക്ക് നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നികുതികളില്‍ ഇളവ് നേടാനും കാനഡ ശ്രമിക്കുന്നുണ്ട്.

കൂടാതെ, ജൂലൈയില്‍ ട്രംപ് ഭരണകൂടം പുതുക്കാന്‍ വിസമ്മതിച്ച ‘കാനഡ-യുണൈറ്റഡ് സ്റ്റേറ്റ്‌സ്-മെക്‌സിക്കോ അഗ്രിമെന്റ്’ (CUSMA) കരാറിന്റെ കാലാവധി നീട്ടിയെടുക്കാനും കാനഡ ലക്ഷ്യമിടുന്നു. കാനഡയിലെ പ്രവിശ്യാ സ്റ്റോറുകളില്‍ നിന്ന് യു.എസ് മദ്യം ഒഴിവാക്കിയതും വാഹന, ക്ഷീര മേഖലകളിലെ വിവേചനവും ചൂണ്ടിക്കാണിച്ചാണ് അമേരിക്കന്‍ നടപടി. റിപ്പോര്‍ട്ടുകള്‍ പ്രകാരം, കാനഡയുടെ മദ്യ നിരോധനം കാരണം 2025-ല്‍ യു.എസ് വൈന്‍ കയറ്റുമതിയില്‍ 36 കോടി ഡോളറിന്റെയും സ്പിരിറ്റ് കയറ്റുമതിയില്‍ 15 കോടി ഡോളറിന്റെയും കുറവുണ്ടായിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!