Tuesday, August 11, 2026

സ്വർണവിലയിൽ വൻ കുതിപ്പ്; പവന് 2,320 രൂപ കൂടി

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. പവന് ഇന്ന് 2,320 രൂപ വർധിച്ച് 1,13,760 രൂപയായി. ഗ്രാമിന് 290 രൂപ കൂടി 14,220 രൂപയിലാണ് വ്യാപാരം. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സംസ്ഥാനത്തെ സ്വർണവില.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പവന് 8,160 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ജൂണിന് ശേഷം ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ വിലവർധനയാണിത്. ആഗസ്റ്റ് ഒന്നിന് 1,05,760 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. പത്ത് ദിവസത്തിനിടെ പവന് 8,000 രൂപയിലേറെയാണ് വർധിച്ചത്.

ആഗോള വിപണിയിലെ സ്വർണവിലയിലുണ്ടായ കുതിപ്പാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് 4,411 ഡോളർ എന്ന നിലയിലാണ് സ്വർണവ്യാപാരം തുടരുന്നത്.അതേസമയം, വെള്ളിയുടെ വിലയും ഉയർന്ന നിലയിലാണ്. ട്രോയ് ഔൺസിന് 65.46 ഡോളറിലാണ് വെള്ളിയുടെ വ്യാപാരം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!