ബ്രാംപ്ടണ്‍: ഞായറാഴ്ച പുലര്‍ച്ചെ ബ്രാംപ്ടണില്‍ രണ്ട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇരുപതുകാരനായ യുവാവ് മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റതായും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പീല്‍ റീജിയണല്‍ പൊലീസ് അറിയിച്ചു. പുലര്‍ച്ചെ 1:10ഓടെ ദ ഗോര്‍ റോഡും കാസില്‍ ഓക്സ് ക്രോസിങിനും സമീപത്താണ് അപകടമുണ്ടായത്.

അപകടത്തില്‍ ഒരാള്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. പരുക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.
