Sunday, August 16, 2026

കുട്ടികളുടെ സോഷ്യല്‍ മീഡിയ വിലക്ക്: പ്രായം സ്ഥിരീകരിക്കുന്നതില്‍ പ്രതിസന്ധി

ഓട്ടവ: കാനഡയില്‍ 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വിലക്കേര്‍പ്പെടുത്താന്‍ ലക്ഷ്യമിട്ട് ഫെഡറല്‍ സര്‍ക്കാര്‍ ജൂണില്‍ ബില്‍ സി-34 (Bill C-34) അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഈ വിലക്ക് കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി വ്യക്തികളുടെ വയസ്സ് എങ്ങനെ സ്ഥിരീകരിക്കും എന്നതില്‍ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശം ഇനിയും രൂപപ്പെട്ടിട്ടില്ല. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ട് ഏത് രീതിയാണ് അനുയോജ്യമെന്ന് സോഷ്യല്‍ മീഡിയ കമ്പനികളുമായി ചര്‍ച്ച ചെയ്യുമെന്ന് കള്‍ച്ചര്‍ മിനിസ്റ്റര്‍ മാര്‍ക്ക് മില്ലര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ നിയന്ത്രണങ്ങള്‍ നിലവിലുണ്ട്. 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ബ്രിട്ടനും 15 വയസ്സിന് താഴെയുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ഫ്രാന്‍സും തീരുമാനിച്ചിരുന്നു. എന്നാല്‍ ഫ്രാന്‍സിലെ ഭരണഘടനാ കൗണ്‍സില്‍ ഈ വിലക്ക് അഭിപ്രായ സ്വാതന്ത്ര്യത്തെയും സ്വകാര്യതയെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി വെള്ളിയാഴ്ച റദ്ദാക്കി. ഓസ്ട്രേലിയയില്‍ 2025 ഡിസംബറില്‍ പ്രാബല്യത്തില്‍ വന്ന നിയമപ്രകാരം ദശലക്ഷക്കണക്കിന് അക്കൗണ്ടുകള്‍ നീക്കം ചെയ്‌തെങ്കിലും, 70 ശതമാനം കുട്ടികളും ഇപ്പോഴും അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വയസ്സ് നിശ്ചയിക്കുന്നതിനായി പ്രധാനമായും ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ (Facial Age Estimation), ഡിജിറ്റല്‍ ഐഡി, ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഇമെയില്‍ പരിശോധിച്ച് പ്രായം കണക്കാക്കല്‍ തുടങ്ങിയ രീതികളാണ് മറ്റ് രാജ്യങ്ങളില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ബാങ്ക് അക്കൗണ്ടോ ഡ്രൈവിങ് ലൈസന്‍സോ ഉണ്ടാകാന്‍ സാധ്യത കുറവായതിനാലും, ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ രീതികളില്‍ തെറ്റുകള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതിനാലും ഇതൊന്നും പൂര്‍ണ്ണമായി വിജയകരമല്ലെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

കൂടാതെ, ഡിജിറ്റല്‍ ഐഡി ഉപയോഗിക്കുന്നത് ആളുകളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കപ്പെടാനും സ്വകാര്യ വിവരങ്ങള്‍ ചോരാനും കാരണമാകുമെന്ന് കാനഡയിലെ പ്രൈവസി കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വി.പി.എന്‍ (VPN) അല്ലെങ്കില്‍ മറ്റ് വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് ഇത്തരം വിലക്കുകള്‍ എളുപ്പത്തില്‍ മറികടക്കാന്‍ സാധിക്കുമെന്നതും വെല്ലുവിളിയ ഉയര്‍ത്തുന്നു. ഭാവിയില്‍ രൂപീകരിക്കുന്ന ഡിജിറ്റല്‍ സേഫ്റ്റി കമ്മീഷന്‍ സാങ്കേതികവിദ്യയുടെ മാറ്റങ്ങള്‍ക്കനുസരിച്ച് അനുയോജ്യമായ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുമെന്നാണ് കാനഡ പ്രതീക്ഷിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!