അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘം അന്തിമ റിപ്പോര്‍ട്ട് നല്കി. ലഖ്നൗ ഡിവിഷണല്‍ കമ്മിഷണറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തിയത്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തുടര്‍നടപടികള്‍ക്കായി ക്ഷേത്ര ട്രസ്റ്റിന് കൈമാറി.
എസ്ഐടിയുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇതുവരെ കേസെടുത്തത് എട്ടുപേര്‍ക്ക് എതിരെയാണ്. കൂടുതല്‍ നടപടികള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകും.

ഏകദേശം 200 കോടിയുടെ കൊള്ളയാണ് അയോധ്യയില്‍ നടന്നിട്ടുള്ളത് എന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. അയോദ്ധ്യാരാമക്ഷേത്രത്തിലെ സംഭാവന കൊള്ളയില്‍ രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് മുന്‍ അംഗം അനില്‍ മിശ്രയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
