Wednesday, August 19, 2026

മാരിടൈം ഇന്ത്യൻ സോക്കർ സൂപ്പർ കപ്പ് 4.0 സെപ്റ്റംബർ 6ന്

ഹാലിഫാക്‌സ്: അറ്റ്‌ലാന്റിക് കാനഡയിലെ ഏറ്റവും വലിയ ഇന്ത്യൻ സോക്കർ ടൂർണമെന്റുകളിലൊന്നായ മാരിടൈം സൂപ്പർ കപ്പിന്റെ നാലാം പതിപ്പ് സംഘടിപ്പിക്കുന്നതായി നോർത്തേൺ വൂൾവ്‌സ് എഫ്.സി. അറിയിച്ചു. കായികം, സംസ്‌കാരം, സമൂഹബന്ധങ്ങൾ എന്നിവയുടെ സംഗമമായ ഈ ടൂർണമെന്റ് സെപ്റ്റംബർ 6ന് ഞായറാഴ്ച നോവ സ്‌കോഷയിലെ ബി.എം.ഒ. സോക്കർ സെന്ററിൽ നടക്കും.
കാനഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കുന്ന മത്സരത്തോടൊപ്പം നോവ സ്‌കോഷയിൽ നിന്നുള്ള യൂത്ത് ടീമുകൾക്കായി പ്രദർശന ടൂർണമെന്റും സംഘടിപ്പിക്കുന്നുണ്ട്. പ്രായഭേദമന്യേ കളിക്കാർക്കും കുടുംബങ്ങൾക്കും ആരാധകർക്കും ഒരുമിച്ച് ചേരാനുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.

പ്രധാന ടൂർണമെന്റിനൊപ്പം നടക്കുന്ന യൂത്ത് പ്രദർശന മത്സരങ്ങൾ ചെറുപ്പക്കാർക്ക് പ്രൊഫഷണൽ അന്തരീക്ഷത്തിൽ മത്സരിക്കാനും മുതിർന്നവരുടെ മത്സരത്തിന്റെ ആവേശം അനുഭവിക്കാനും അവസരമൊരുക്കുന്നു. ആത്മവിശ്വാസം, അച്ചടക്കം, ടീംവർക്ക്, നേതൃത്വപാടവം എന്നിവ വളർത്തിയെടുക്കുകയാണ് ലക്ഷ്യം.

കളിക്കാർ, യുവ അത്ലറ്റുകൾ, കുടുംബങ്ങൾ, പ്രാദേശിക ബിസിനസുകൾ എന്നിവരെ ഒരുമിപ്പിക്കുന്ന ഒരു ദിവസത്തെ ആഘോഷമായാണ് മാരിടൈം സൂപ്പർ കപ്പ് 4.0 സംഘടിപ്പിക്കുന്നത്. തലമുറകൾ തമ്മിലുള്ള പാലമായി ഈ ഇവന്റിനെ കാണുന്ന ക്ലബ്, അറ്റ്‌ലാന്റിക് കാനഡയിൽ സുസ്ഥിരമായ സോക്കർ സമൂഹം കെട്ടിപ്പടുക്കുന്നതിന് ഊന്നൽ നൽകുന്നു.

സെപ്റ്റംബർ 6ന് ബി.എം.ഒ. സോക്കർ സെന്ററിൽ നടക്കുന്ന ഈ ടൂർണമെൻ്റിൽ പങ്കെടുക്കാൻ കളിക്കാർ, കുടുംബങ്ങൾ, സോക്കർ ആരാധകർ, കമ്മ്യൂണിറ്റി സംഘടനകൾ, മാധ്യമ പ്രവർത്തകർ എല്ലാവരെയും നോർത്തേൺ വൂൾവ്‌സ് എഫ്.സി. സ്വാഗതം ചെയ്യുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!