Thursday, August 27, 2026

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ത്രിശൂലി നദിയിലെ അവശിഷ്ടങ്ങള്‍ ഒഴുക്ക് തടസ്സപ്പെടുത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റഡ് മൗണ്ടന്‍ ഡെവലപ്മെന്റ് (ICIMOD) ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കനത്ത മണ്ണിടിച്ചില്‍ കാരണം നദിയില്‍ താത്കാലിക തടയണകള്‍ രൂപപ്പെടാനും, ഇവ പൊട്ടിയാല്‍ ശക്തമായ രണ്ടാം പ്രളയ തരംഗം ഉണ്ടാകാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതേതുടര്‍ന്ന് മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, പ്രളയത്തില്‍ വഴിയില്‍ കുടുങ്ങിപ്പോയ 36 മലയാളികള്‍ അടങ്ങുന്ന സംഘം സുരക്ഷിത സ്ഥാനത്ത് എത്തിയതായി വിവരമുണ്ട്. കൊച്ചിയിലെ ട്രാവല്‍ ഏജന്‍സി വഴി യാത്രതിരിച്ച സംഘം പ്രളയമേഖലയ്ക്ക് സമീപം ആറ് മണിക്കൂറോളം റോഡില്‍ കുടുങ്ങിയിരുന്നു. തുടര്‍ന്ന് രണ്ട് ട്രാവലറുകളിലായി ഇവരെ സുരക്ഷിതമായി ഹോട്ടലിലേക്ക് മാറ്റി. ഈ മാസം 23-ന് നേപ്പാളിലെത്തിയ സംഘം 29-ഓടെ കേരളത്തിലേക്ക് മടങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്.

ദുരന്തം കനത്ത നാശം വിതച്ച രസുവ, നുവാകോട്ട് ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ 2,000 സൈനികരെ വിന്യസിച്ചിട്ടുണ്ട്. തൃശൂലി ജലവൈദ്യുത പദ്ധതിയുടെ ടണലില്‍ കുടുങ്ങിയ മൂന്ന് തൊഴിലാളികള്‍ ഉള്‍പ്പെടെ 97 പേരെ സേന ഇതുവരെ രക്ഷപ്പെടുത്തി. രാജ്യത്ത് മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 165 ആയി ഉയര്‍ന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!