Thursday, August 27, 2026

ഹോര്‍മുസില്‍ വീണ്ടും ആക്രമണം; എണ്ണക്കപ്പലിന് തീപിടിച്ചു

ദുബായ്: ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് നേരെ വീണ്ടും അജ്ഞാത ആക്രമണം ഉണ്ടായതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (UKMTO) റിപ്പോര്‍ട്ട് ചെയ്തു. ഒമാനിലെ ഖസബ് തീരത്തോട് ചേര്‍ന്ന് ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. അജ്ഞാത പ്രൊജക്‌റ്റൈല്‍ പതിച്ചതിനെ തുടര്‍ന്ന് കപ്പലില്‍ തീപിടിത്തമുണ്ടായെങ്കിലും അത് ഉടന്‍ തന്നെ അണയ്ക്കാനായെന്നും ജീവനക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നും UKMTO വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയും ഇതേ പാതയില്‍ ചരക്കുകപ്പലിന് നേരെ ആക്രമണമുണ്ടാകുകയും ഒരു ജീവനക്കാരന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

തുടര്‍ച്ചയായുണ്ടാകുന്ന ഈ ആക്രമണങ്ങള്‍ കാരണം ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം കടുത്ത ഭീതിയിലാണ്. പ്രതിദിനം 130-ലധികം കപ്പലുകള്‍ സഞ്ചരിച്ചിരുന്ന ഈ തന്ത്രപ്രധാന പാതയിലൂടെ ചൊവ്വാഴ്ച അഞ്ചും തിങ്കളാഴ്ച ഏഴും കപ്പലുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്. അതിനിടെ, സുരക്ഷിതമായ കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ഇറാനും ഒമാനും ചേര്‍ന്ന് താത്കാലിക സമുദ്ര ഇടനാഴിക്ക് രൂപം നല്‍കാനും വരുമാനം പങ്കുവെക്കാനും ധാരണയിലെത്തിയെന്ന് ഇറാന്റെ തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈ കാര്യത്തില്‍ ഒമാന്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.

മറുഭാഗത്ത്, ഇറാന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുന്ന അമേരിക്കന്‍ ഉപരോധങ്ങള്‍ സാമ്പത്തിക ഭീകരതയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ആരോപിച്ചു. മുന്‍പ് ഒപ്പുവെച്ച താല്‍ക്കാലിക സമാധാന കരാറിലെ വ്യവസ്ഥകള്‍ യുഎസ് പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായി തുറക്കില്ലെന്ന് ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഗരീബാബാദിയും വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!