ടൊറന്റോ: തെക്കൻ ഒന്റാരിയോയിൽ ഇന്ന് ഉച്ചയ്ക്ക് ശക്തമായ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ടൊറന്റോ ഉൾപ്പെടെയുള്ള ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ (GTA) വൈകുന്നേരത്തോടെ ശക്തമായ കൊടുങ്കാറ്റ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ.
വൈകിട്ട് 3.30 മുതൽ രാത്രി 7.30–8 മണി വരെയാണ് ശക്തമായ ഇടിമിന്നലിന് സാധ്യത. ചില പ്രദേശങ്ങളിൽ ചുഴലിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകി.ബുധനാഴ്ച ടൊറന്റോയിൽ പരമാവധി താപനില 28 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. ഈർപ്പം കണക്കിലെടുക്കുമ്പോൾ അനുഭവപ്പെടുന്ന ചൂട് 36 ഡിഗ്രി വരെയാകാം.

വ്യാഴാഴ്ച മുതൽ കാലാവസ്ഥ മെച്ചപ്പെടുമെന്നാണ് പ്രവചനം. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.
