Thursday, September 3, 2026

സ്വർണക്കുതിപ്പ്; പവന് ഒറ്റയടിക്ക് 2,440 രൂപ കൂടി

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. പവന് ഒറ്റയടിക്ക് 2,440 രൂപ ഉയർന്ന് 1,13,920 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,11,480 രൂപയായിരുന്നു വില. ഗ്രാമിന് 305 രൂപ വർധിച്ച് 14,240 രൂപയായി.

കഴിഞ്ഞയാഴ്ച തുടർച്ചയായി വില ഇടിഞ്ഞതിന് പിന്നാലെയാണ് സ്വർണവിലയിൽ വൻ തിരിച്ചുവരവ്. ആഗസ്റ്റ് 24ന് പവന് 1,20,240 രൂപയിലെത്തിയ വില പിന്നീട് ഒരാഴ്ചയ്ക്കിടെ ഏകദേശം 9,000 രൂപയോളം താഴ്ന്നിരുന്നു.

അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയ ആക്രമണങ്ങൾക്കിടെ ആഗോള വിപണിയിൽ എണ്ണവില ഉയർന്നത് സ്വർണവിലയെയും ബാധിച്ചിരുന്നു. ഇപ്പോൾ ആഗോള വിപണിയിലെ സ്വർണവില ഉയർന്നതോടെ സംസ്ഥാനത്തും വില കുത്തനെ ഉയരുകയായിരുന്നു.

അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 66 ഡോളർ ഉയർന്ന് 4,435 ഡോളർ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിയുടെ വിലയിലും വർധന രേഖപ്പെടുത്തി. ഏകദേശം രണ്ട് ശതമാനം ഉയർന്ന് ട്രോയ് ഔൺസിന് 66.16 ഡോളർ എന്ന നിലയിലാണ് വെള്ളിയുടെ വില.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!