Friday, September 4, 2026

ഓഗസ്റ്റില്‍ 42,000 തൊഴിലുകള്‍ നഷ്ടപ്പെട്ടു; തൊഴില്ലായ്മ നിരക്കില്‍ മാറ്റമില്ല: സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ

ഓട്ടവ: കാനഡയില്‍ ഇതുവരെ മുന്നേറിക്കൊണ്ടിരുന്ന തൊഴില്‍ വിപണിക്ക് തിരിച്ചടിയേകി ഓഗസ്റ്റ് മാസത്തില്‍ 42,000 തൊഴിലുകള്‍ നഷ്ടപ്പെട്ടതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ. എന്നാല്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6.4 ശതമാനത്തില്‍ മാറ്റമില്ലാതെ തുടരുകയാണ്. ഓഗസ്റ്റില്‍ 15,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചാണ് ഈ ജോലി നഷ്ടം.

ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള മാസങ്ങളില്‍ 1,81,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് മികച്ച മുന്നേറ്റത്തിലായിരുന്ന തൊഴില്‍ വിപണിക്കാണ് ഈ തിരിച്ചടി. സ്വകാര്യ മേഖലയിലും സ്വയം തൊഴില്‍ രംഗത്തും കാര്യമായ മാറ്റങ്ങള്‍ പ്രകടമായില്ലെങ്കിലും, പബ്ലിക് സെക്ടറില്‍ തുടര്‍ച്ചയായ മൂന്നാം മാസവും തൊഴില്‍ നഷ്ടം രേഖപ്പെടുത്തി; ഓഗസ്റ്റില്‍ മാത്രം 20,000 തസ്തികകളാണ് ഈ മേഖലയില്‍ കുറഞ്ഞത്. ബിസിനസ്, കെട്ടിട നിര്‍മ്മാണം, പൊതുഭരണം, പ്രകൃതിവിഭവങ്ങള്‍, യൂട്ടിലിറ്റികള്‍ എന്നീ മേഖലകളിലാണ് കൂടുതല്‍ തൊഴില്‍ നഷ്ടം.

അതേസമയം, യു.എസ് തീരുവകള്‍ തിരിച്ചടിയായ നിര്‍മ്മാണ മേഖല (Manufacturing) ഓഗസ്റ്റില്‍ 22,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവെച്ചു. ഓഗസ്റ്റ് പകുതിയോടെ കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ 50 ശതമാനം അധിക തീരുവയുടെ പ്രത്യാഘാതങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ പൂര്‍ണ്ണമായി ഉള്‍പ്പെട്ടിട്ടില്ല. ശരാശരി മണിക്കൂര്‍ വേതന വളര്‍ച്ചാ നിരക്ക് ഓഗസ്റ്റില്‍ രണ്ട് ശതമാനമായി കുറഞ്ഞു. 15 നും 24 നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ക്ക് ഓഗസ്റ്റില്‍ 19,000 ജോലികള്‍ നഷ്ടമായെങ്കിലും, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിദ്യാര്‍ത്ഥികളുടെ വേനല്‍ക്കാല തൊഴില്‍ നിരക്കില്‍ പുരോഗതിയുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!