Sunday, September 6, 2026

ചിറയിന്‍കീഴ് സംഘര്‍ഷം: പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കി, നടപടി ഉണ്ടാകും: സണ്ണി ജോസഫ്

കണ്ണൂര്‍: ചിറയിന്‍കീഴില്‍ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷം പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് തന്നെ ലഭിക്കുമെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയം പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നത്. തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ പ്രവര്‍ത്തകര്‍ സംയമനത്തോടെ ഇടപെടണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ മാത്രമാണ് നിലവില്‍ ബാക്കിനില്‍ക്കുന്നതെന്നും മറ്റ് വകുപ്പുകള്‍ മികച്ച പ്രകടനമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി വകുപ്പ് തലവേദനയല്ലെന്നും പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകുകയാണെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളിലും സണ്ണി ജോസഫ് പ്രതികരിച്ചു. സമസ്തയുടെ വിമര്‍ശനം തള്ളിയ അദ്ദേഹം, മുഖ്യമന്ത്രിയുടെ നിലപാട് തന്നെയാണ് പാര്‍ട്ടിയുടെയും നിലപാടെന്നും വ്യക്തമാക്കി. സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!