ഹനോയ്: മിസ് വേള്‍ഡ് 2026 കിരീടം ചൂടി ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോള. വിയറ്റ്നാമില്‍ നടന്ന വര്‍ണ്ണാഭമായ സൗന്ദര്യമത്സരത്തിലാണ് ജൊഹെയ്റി ലോകസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞവര്‍ഷത്തെ മിസ് വേള്‍ഡായ തായ്ലാന്ഡിന്റെ ഓപല്‍ സുചാത ചുവാങ്സ്രി ജൊഹെയ്റിയെ കിരീടമണിയിച്ചു.

മത്സരത്തില്‍ സ്പെയിനിന്റെ എലിസബത്ത് റെയ്ന്‍സ് ഫസ്റ്റ് റണ്ണറപ്പായും മലേഷ്യയുടെ താനുസിയ ചെട്ടി സെക്കന്‍ഡ് റണ്ണറപ്പായും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത നികിത പോര്‍വാല്‍ ടോപ് 40-യില്‍ ഇടംനേടിയെങ്കിലും അടുത്ത ഘട്ടമായ ടോപ് 20-ലേക്ക് യോഗ്യത നേടാനായില്ല.
