Monday, September 7, 2026

കനത്ത മഴയിൽ കെയ്പ് ബ്രെറ്റണിൽ വ്യാപക നാശനഷ്ടം

ഹാലിഫാക്സ്: കനത്ത മഴയും ശക്തമായ കാറ്റും വീശിയതിനെ തുടർന്ന് നോവസ്കോഷയിലെ കെയ്പ് ബ്രെറ്റണിൽ വ്യാപക നാശനഷ്ടം. വാരാന്ത്യത്തിൽ പെയ്ത മഴയിൽ ചില പ്രദേശങ്ങളിൽ 200 മില്ലിമീറ്ററിലധികം മഴ ലഭിച്ചു. നിരവധി റോഡുകളും പാലങ്ങളും മഴവെള്ളപ്പാച്ചിലിൽ തകർന്നതോടെ ഗതാഗതം തടസ്സപ്പെട്ടു.

റിച്ച്മണ്ട്, ഇൻവർനെസ്, വിക്ടോറിയ കൗണ്ടികളിലും പോർട്ട് ഹോക്സ്ബറിയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കൂടുതൽ നാശനഷ്ടമുണ്ടായ റിച്ച്മണ്ട് കൗണ്ടിയിലെ രണ്ട് പ്രദേശങ്ങൾ ഞായറാഴ്ചയും ഒറ്റപ്പെട്ട നിലയിലായിരുന്നു. റോഡുകൾ തകർന്നതിനാൽ അടിയന്തര സേവനങ്ങൾ എത്തിക്കുന്നതാണ് പ്രധാന വെല്ലുവിളിയെന്ന് അധികൃതർ പറഞ്ഞു.

54 റോഡുകൾ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്

പ്രവിശ്യയിലെ പൊതുമരാമത്ത് വിഭാഗത്തിന്റെ കണക്കനുസരിച്ച് ഒരു ഘട്ടത്തിൽ 120-ലധികം റോഡുകളിൽ വെള്ളപ്പൊക്കത്തെ തുടർന്ന് ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. നിലവിൽ 54 റോഡുകളിൽ പൂർണ്ണമായും ​ഗ​താ​ഗതം നിരോധിച്ച് അടച്ചിട്ടുണ്ട്. എട്ട് പാലങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും അധികൃതർ അറിയിച്ചു. ഇതിൽ രണ്ട് പാലങ്ങൾ പൂർണമായും പുനർനിർമിക്കേണ്ടിവരും.

വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നു

ശക്തമായ കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണതോടെ വ്യാപക വൈദ്യുതി മുടക്കവും ഉണ്ടായി. ഇൻവർനെസ് കൗണ്ടിയിൽ ഞായറാഴ്ച ഉച്ചയോടെ വൈദ്യുതി വിതരണം ഭൂരിഭാഗവും പുനഃസ്ഥാപിച്ചതായി അധികൃതർ അറിയിച്ചു.

അതിനിടെ, പ്രളയക്കെടുതിയിൽ ഒരാൾ മരിച്ചതായി സൂചനയുണ്ടെങ്കിലും റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (RCMP) സ്ഥിരീകരിച്ചിട്ടില്ല. പ്രവിശ്യാ അധികൃതരും പ്രാദേശിക ഭരണകൂടങ്ങളും നാശനഷ്ടങ്ങളുടെ വിശദമായ കണക്ക് ശേഖരിച്ചുവരികയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!