Monday, September 7, 2026

ലാവല്‍ മേയര്‍ക്ക് ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിച്ചു; പദവിയില്‍ തുടരുമെന്ന്സ്റ്റെഫാന്‍ ബോയര്‍

ഓട്ടവ: ലാവല്‍ (Laval) മേയര്‍ സ്റ്റെഫാന്‍ ബോയര്‍ക്ക് (Stéphane Boyer) മസ്തിഷ്‌ക അര്‍ബുദം (Brain Tumor) സ്ഥിരീകരിച്ചു. രോഗനിര്‍ണയം നടത്തിയെങ്കിലും മേയര്‍ പദവിയില്‍ തുടരുമെന്നും എന്നാല്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത് കുറയ്ക്കുമെന്നും തിങ്കളാഴ്ച അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ കുറച്ചു മാസങ്ങളായി കഠിനമായ തലവേദനയും കാഴ്ചതടസ്സങ്ങളും അനുഭവിപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ എം.ആര്‍.ഐ (MRI) പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. മസ്തിഷ്‌കത്തില്‍ ‘മെനിഞ്ചിയോമ’ (Meningioma) എന്ന തരം ട്യൂമറാണ് കണ്ടെത്തിയിട്ടുള്ളത്. ഇത്തരം ട്യൂമറുകളില്‍ ഭൂരിഭാഗവും അപകടനിലയില്ലാത്തതാണെങ്കിലും (Benign), തുടര്‍ന്നുള്ള ചികിത്സാ രീതികളെക്കുറിച്ച് അറിയാന്‍ ന്യൂറോ സര്‍ജനുമായുള്ള കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ചികിത്സയുടെ ഭാഗമായി വരും മാസങ്ങളില്‍ പൊതുചടങ്ങുകളില്‍ നിന്ന് വിട്ടുനില്‍ക്കുമെങ്കിലും, മേയര്‍ എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങളും ഔദ്യോഗിക യോഗങ്ങളും തടസ്സമില്ലാതെ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും പൂര്‍ണ്ണ ഊര്‍ജ്ജസ്വലനാണെന്നും നഗരത്തിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ തുടര്‍ന്നും പങ്കാളിയാകാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2021-ല്‍ 33-ാം വയസ്സിലാണ് സ്റ്റെഫാന്‍ ബോയര്‍ ലാവലിന്റെ മേയറായി തിരഞ്ഞെടുക്കപ്പെടുന്നത്. നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായ അദ്ദേഹം, 2025-ല്‍ 59 ശതമാനം വോട്ടുകള്‍ നേടി വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കൂടാതെ, നട്ടെല്ലിനെ ബാധിക്കുന്ന അങ്കൈലോസിങ് സ്‌പോണ്ടിലൈറ്റിസ് (Ankylosing Spondylitis) എന്ന രോഗാവസ്ഥയ്ക്കും അദ്ദേഹം വര്‍ഷങ്ങളായി ചികിത്സ തേടുന്നുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!