കാഠ്മണ്ഡു: നേപ്പാളിലുണ്ടായ കനത്ത പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,385 ആയി ഉയര്‍ന്നു. ദുരിതബാധിത പ്രദേശങ്ങളില്‍ നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. ഇതുവരെ 13,676 പേരെ രക്ഷപ്പെടുത്തിയപ്പോള്‍, കാണാതായ 5,130 പേര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 4.78 ബില്യണ്‍ ഡോളറിന്റെ ചെലവ് പ്രതീക്ഷിക്കുന്നതായി നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനം മൂലം രാജ്യം നേരിടുന്ന ഇത്തരം രൂക്ഷമായ ദുരന്തങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ ശക്തമായി ഉന്നയിക്കുമെന്ന് പ്രധാനമന്ത്രി ബാലേന്ദ്ര ഷാ അറിയിച്ചു.
