Saturday, September 12, 2026

ഡ്രോണ്‍ ആക്രമണം: സൗദി അറേബ്യ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്ലൈന്‍ അടച്ചു

റിയാദ്: പശ്ചിമേഷ്യയില്‍ സംഘര്‍ഷം അതിരൂക്ഷമാകുന്നു. ഇറാഖില്‍ നിന്നുള്ള ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് സൗദി അറേബ്യ തങ്ങളുടെ പ്രമുഖ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്ലൈന്‍ അടച്ചു. സൗദിക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച ഇറാഖ് പ്രധാനമന്ത്രി അലി അല്‍ സെയ്ദി, സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി. രാജ്യത്തിന്റെ പ്രദേശമോ വ്യോമാതിര്‍ത്തിയോ അയല്‍രാജ്യങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും ഇറാഖ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, യെമനിലെ ചെങ്കടല്‍ തീരപ്രദേശം മുഴുവന്‍ തങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാക്കിയതായി ഹൂതി വിമതര്‍ അവകാശപ്പെട്ടു. എന്നാല്‍ ഹൂതികള്‍ക്കെതിരെ സൗദി അറേബ്യയുടെ പിന്തുണയുള്ള യെമന്‍ ഔദ്യോഗിക സര്‍ക്കാരിന്റെ ശക്തമായ പ്രത്യാക്രമണം തുടരുകയാണ്.

മറ്റൊരു നിര്‍ണ്ണായക വെളിപ്പെടുത്തലില്‍, ജൂലൈയില്‍ ജോര്‍ദാനിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിന് ചൈനീസ് ഉപഗ്രഹ ദൃശ്യങ്ങളാണ് ഉപയോഗിച്ചതെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ, ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത സുരക്ഷയും നിലവിലെ സാഹചര്യങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച ഒമാനില്‍ പ്രത്യേക യോഗം ചേരുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!