Sunday, September 13, 2026

കാനഡയുടെ നിക്ഷേപ ഉച്ചകോടി: 1 ട്രില്യൺ ഡോളർ നിക്ഷേപം ലക്ഷ്യമിട്ട് കാർണി സർക്കാർ

ടൊറന്റോ: കാനഡയുടെ ആദ്യത്തെ Canada Investment Summit സെപ്റ്റംബർ 14, 15 തീയതികളിൽ ടൊറന്റോയിൽ നടക്കാനിരിക്കെ, രാജ്യത്തേക്ക് വൻതോതിൽ വിദേശ നിക്ഷേപം ആകർഷിക്കാനുള്ള നീക്കവുമായി പ്രധാനമന്ത്രി മാർക്ക് കാർണി സർക്കാർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ നിക്ഷേപകർ, കമ്പനികളുടെ മേധാവികൾ, സാമ്പത്തിക വിദഗ്ധർ, പൊതുമേഖലാ പ്രതിനിധികൾ എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കും.

അടുത്ത അഞ്ച് വർഷത്തിനിടെ കാനഡയിൽ 1 ട്രില്യൺ ഡോളർ വരെ മൊത്തം നിക്ഷേപം സജീവമാക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. ഊർജം, നിർണായക ധാതുക്കൾ, പ്രതിരോധം, അടിസ്ഥാന സൗകര്യങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സെന്ററുകൾ, നൂതന ഉൽപ്പാദനം തുടങ്ങിയ മേഖലകളിലെ പദ്ധതികൾക്ക് ആഗോള മൂലധനം എത്തിക്കാനാണ് ശ്രമം.

അമേരിക്കയുമായുള്ള വ്യാപാര അനിശ്ചിതത്വത്തിനിടെ കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ വൈവിധ്യവൽക്കരിക്കുകയും രാജ്യത്തെ ദീർഘകാല നിക്ഷേപ കേന്ദ്രമായി ഉയർത്തുകയും ചെയ്യുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. വിവിധ നിക്ഷേപ കരാറുകളും ധാരണാപത്രങ്ങളും പ്രഖ്യാപിക്കാനുള്ള സാധ്യതയും സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!