Sunday, September 13, 2026

സൂക്ഷിക്കുക!: വീഡിയോ കോളുകള്‍ വഴിയുള്ള സൈബര്‍ തട്ടിപ്പ് വ്യാപകമാകുന്നു; ജാഗ്രത വേണമെന്ന് പൊലീസ്

ബാരി: സൂം (Zoom) വീഡിയോ കോളുകള്‍ വഴിയുള്ള പുതിയ തട്ടിപ്പ് വ്യാപിക്കുന്നതായി ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസ് (OPP) മുന്നറിയിപ്പ് നല്‍കി. കോളിങ് ലിങ്കുകളും ഡൗണ്‍ലോഡ് ഫയലുകളും ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടുന്ന സംഘത്തെക്കുറിച്ച് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിര്‍ദ്ദേശിച്ചു.

കോളിങ്വുഡ്, ബ്ലൂ മൗണ്ടന്‍സ് മേഖലയിലെ ഒരു റിയല്‍ എസ്റ്റേറ്റ് ഏജന്റിന് (കോളര്‍ക്ക്) റിയല്‍ട്ടര്‍ വെബ്സൈറ്റ് (Realtor.ca) വഴി ഉപഭോക്താവെന്ന വ്യാജേന സന്ദേശം അയച്ചാണ് തട്ടിപ്പുകാര്‍ ബന്ധപ്പെട്ടത്. തുടര്‍ന്ന് ഇമെയില്‍ വഴിയുള്ള സംഭാഷണങ്ങള്‍ക്ക് ശേഷം ഇവര്‍ സൂം മീറ്റിങ് നിശ്ചയിച്ചു. മീറ്റിങിനിടെ ശബ്ദതടസ്സമുണ്ടെന്ന് (Audio issues) വിശ്വസിപ്പിച്ച് തട്ടിപ്പുകാരന്‍ മറ്റൊരു സൂം ലിങ്കില്‍ കയറാനും ഒപ്പം ഒരു ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാനും നിര്‍ദ്ദേശിക്കുകയായിരുന്നു. ഇത്തരത്തില്‍ ഡൗണ്‍ലോഡ് ചെയ്ത ഫയല്‍ വഴി ഇരയുടെ കമ്പ്യൂട്ടറിന്റെയും ബാങ്ക് അക്കൗണ്ടുകളുടെയും പൂര്‍ണ്ണ നിയന്ത്രണം തട്ടിപ്പുകാര്‍ കൈക്കലാക്കുകയും, അനധികൃതമായി പണം പിന്‍വലിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ സൈബര്‍ കുറ്റവാളികള്‍ കൂടുതല്‍ പ്രൊഫഷണല്‍ രീതിയിലുള്ള വീഡിയോ കോളുകളും ഇമെയിലുകളും ഉപയോഗിക്കുന്നുണ്ടെന്ന് പോലീസ് ഓര്‍മ്മിപ്പിച്ചു. അപരിചിതമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതിനും ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനും മുമ്പ് കര്‍ശനമായ ജാഗ്രത പാലിക്കണമെന്നും, തട്ടിപ്പിനിരയായെന്ന് സംശയമുണ്ടെങ്കില്‍ ഉടന്‍ തന്നെ ബാങ്കിനെയും പോലീസിനെയും വിവരമറിയിക്കണമെന്നും ഒപിപി അഭ്യര്‍ത്ഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!