ടൊറന്റോ: ഇന്‍ഡോ-കനേഡിയന്‍ വിമന്‍സ് ഫൗണ്ടേഷന്‍ (ICWF) സംഘടിപ്പിക്കുന്ന ICWF Expo 2026 സെപ്റ്റംബര്‍ 20 ഞായറാഴ്ച എറ്റോബിക്കോയിലെ Woodbine BQT & Convention Centre-ല്‍ നടക്കും.
കനേഡിയന്‍ സമൂഹത്തിലെ വനിതാ സംരംഭകര്‍ക്ക് തങ്ങളുടെ ബിസിനസുകളും ഉല്‍പ്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്താനും പുതിയ ഉപഭോക്താക്കളെയും ബിസിനസ് ബന്ധങ്ങളെയും കണ്ടെത്താനും അവസരം ഒരുക്കുകയാണ് എക്‌സ്‌പോയുടെ പ്രധാന ലക്ഷ്യം.
രാവിലെ 11 മണി മുതല്‍ വൈകിട്ട് 7 മണി വരെ നടക്കുന്ന പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.

വനിതാ സംരംഭകര്‍ക്ക് സ്വന്തം ബിസിനസ് പ്രദര്‍ശിപ്പിക്കുന്നതിനായി ഒരു ബൂത്തിന് $150 ആണ് നിരക്ക്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് info@icwf.ca എന്ന ഇമെയില്‍ വിലാസത്തിലേക്ക് പണമിടപാട് നടത്തി ബൂത്ത് ബുക്ക് ചെയ്യാം. പാസ്വേഡായി Expo2026 നല്‍കണമെന്നും സംഘാടകര്‍ അറിയിച്ചു.
തീയതി: സെപ്റ്റംബര്‍ 20, 2026 ഞായര്‍
സമയം: രാവിലെ 11 മുതല്‍ വൈകിട്ട് 7 വരെ
വേദി: Woodbine BQT & Convention Centre
30 Vice Regent Blvd, Etobicoke
വനിതാ സംരംഭകര്‍ക്ക് തങ്ങളുടെ ബിസിനസ് സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാനും വളര്‍ച്ചയ്ക്കുള്ള പുതിയ അവസരങ്ങള്‍ കണ്ടെത്താനും ICWF Expo 2026 മികച്ച വേദിയാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
