Tuesday, September 15, 2026

നയാഗ്ര പ്രീമിയര്‍ ലീഗ് ഫൈനല്‍ സെപ്റ്റംബര്‍ 15ന്

നയാഗ്ര: കാനഡയിലെ പ്രമുഖ ട്വന്റി20 ക്രിക്കറ്റ് മാമാങ്കമായ നയാഗ്ര പ്രീമിയര്‍ ലീഗിന്റെ ഫെനല്‍ സെപ്റ്റംബര്‍ 15ന്. നയാഗ്ര സെന്ററില്‍ നടക്കുന്ന കലാശപോരാട്ടത്തില്‍ നയാഗ്ര ടസ്‌കേഴ്സും(Niagara Tuskers), നയാഗ്ര ക്രിക്കറ്റ് ക്ലബും(NCC) ഏറ്റുമുട്ടും.

സെമിഫൈനലില്‍ എതിരാളികള്‍ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം ആധികാരികമായി മറികടന്നാണ് ടസ്‌കേഴ്സ് തങ്ങളുടെ ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചത്. തകര്‍പ്പന്‍ ബാറ്റിങ് പ്രകടനവും സമ്മര്‍ദ്ദഘട്ടങ്ങളില്‍ പതറാത്ത ചെറുത്തുനില്‍പ്പുമാണ് ടീമിനെ വിജയതീരത്തെത്തിച്ചത്. 169 റണ്‍സ് എന്ന വലിയ ടാര്‍ഗെറ്റ് പിന്തുടര്‍ന്നിറങ്ങിയ ടസ്‌കേഴ്സിന് വേണ്ടി മുന്‍നിര ബാറ്റര്‍മാര്‍ തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. അവസാന ഓവറുകളിലേക്ക് നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവില്‍ കൃത്യമായ പ്ലാനിങ്ങോടെ ലക്ഷ്യം കാണാന്‍ ടീമിനായി.

കാനഡയിലെ പ്രാദേശിക ക്രിക്കറ്റ് ലീഗുകളില്‍ വലിയ ആരാധക പിന്തുണയുള്ള നയാഗ്ര ടസ്‌കേഴ്സ്, ഉജ്ജ്വല ഫോമിലാണ് ടൂര്‍ണമെന്റിലുടനീളം കളിച്ചത. മലയാളി സാന്നിധ്യവും പ്രവാസി കായികപ്രേമികളുടെ സജീവ പങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായ ടൂര്‍ണമെന്റില്‍, ടസ്‌കേഴ്സിന്റെ ഈ ഫൈനല്‍ പ്രവേശം ആരാധകര്‍ വലിയ ആഘോഷമാക്കിക്കഴിഞ്ഞു. ഇനി കിരീടപോരാട്ടത്തിന്റെ നാളുകളാണ്. കപ്പില്‍ മുത്തമിടാന്‍ ഒരു പടി മാത്രം അകലെ നില്‍ക്കുന്ന നയാഗ്ര ടസ്‌കേഴ്സ് ഫൈനലിലും ഇതേ ഫോം തുടരാനാകുമെന്ന ആത്മവിശ്വാസത്തിലാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!