Friday, September 18, 2026

വര്‍ഷം മുഴുവന്‍ ഒരേ സമയം: പുതിയ ‘പസഫിക് ടൈം’ നടപ്പിലാക്കാന്‍ BC

വിക്ടോറിയ: ഡേ ലൈറ്റ് ടൈം സ്ഥിരമാക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് പുതിയ ടൈം സോണ്‍ കോഡ് നടപ്പിലാക്കി ബ്രിട്ടിഷ് കൊളംബിയ. പസഫിക് ടൈം (Pacific Time) എന്ന പേരില്‍ അറിയപ്പെടുന്ന ഈ പുതിയ ടൈം സോണിനായി ‘PCT’ എന്ന ചുരുക്കെഴുത്താണ് ഇനി മുതല്‍ ഉപയോഗിക്കുക.

കാലാവസ്ഥയ്ക്ക് അനുസരിച്ച് ഇതുവരെ ഉപയോഗിച്ചിരുന്ന പസഫിക് സ്റ്റാന്‍ഡേര്‍ഡ് ടൈം (PST), പസഫിക് ഡേലൈറ്റ് ടൈം (PDT) എന്നീ മാറ്റങ്ങള്‍ക്ക് പകരം ഇനി മുതല്‍ ഈ ഏകീകൃത കോഡായിരിക്കും പ്രാബല്യത്തിലുണ്ടാവുക എന്ന് സിറ്റിസണ്‍സ് സര്‍വീസസ് മന്ത്രാലയം അറിയിച്ചു. വര്‍ഷം മുഴുവന്‍ ഡേലൈറ്റ് സമയം തുടരാനുള്ള തീരുമാനം മാര്‍ച്ച് മാസത്തിലാണ് ബി.സി. സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

സാധാരണയായി നവംബര്‍ മാസത്തില്‍ ക്ലോക്കിലെ സമയം ഒരു മണിക്കൂര്‍ പിന്നോട്ട് തിരിക്കാറുണ്ടെങ്കിലും, ഇനി മുതല്‍ ആ മാറ്റം ഉണ്ടാകില്ല. ഇത് ആളുകളുടെ ദിനചര്യകളിലും ഉറക്കത്തിലുമുണ്ടാകുന്ന തടസ്സങ്ങള്‍ ഒഴിവാക്കാനും സ്ഥിരത കൈവരിക്കാനും സഹായിക്കുമെന്ന് പ്രവിശ്യാ സര്‍ക്കാര്‍ വ്യക്തമാക്കി. യൂക്കോണ്‍ (Yukon) ആറ് വര്‍ഷം മുന്‍പ് ഈ രീതിയിലേക്ക് മാറിയിരുന്നു. ആല്‍ബര്‍ട്ടയും മാനിറ്റോബയും (Manitoba) ഈ വര്‍ഷം മുതല്‍ സ്ഥിരമായ ഡേലൈറ്റ് സമയത്തിലേക്ക് മാറുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!