Friday, September 18, 2026

മാരിടൈംസില്‍ ഡീസല്‍ വില കുതിച്ചുയരുന്നു; ന്യൂബ്രണ്‍സ്വിക്കില്‍ പെട്രോളിന് നേരിയ കുറവ്

അറ്റ്‌ലാന്റിക്: മാരിടൈം പ്രവിശ്യകളില്‍ ഡീസല്‍ വില കുതിച്ചുയരുന്നു. അതേസമയം ആശ്വാസമായി ന്യൂബ്രണ്‍സ്വിക്കില്‍ പെട്രോള്‍ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി.

നോവ സ്‌കോഷ

ഹാലിഫാക്‌സ് മേഖലയില്‍ റഗുലര്‍ സെല്‍ഫ് സര്‍വീസ് പെട്രോള്‍ ലിറ്ററിന് 5.9 സെന്റ് വര്‍ധിച്ച് കുറഞ്ഞ വില 196.1 സെന്റ്റായി. ഡീസല്‍ വിലയില്‍ ലിറ്ററിന് 6.7 സെന്റ്റാണ് വര്‍ധനയാണ് ഉണ്ടായത്. ഇതോടെ പുതിയ കുറഞ്ഞ വില ലിറ്ററിന് 273.9 സെന്റ്റായി ഉയര്‍ന്നു. കെയ്പ്പ് ബ്രെറ്റണില്‍ പെട്രോള്‍ വില ലിറ്ററിന് 198.1 സെന്റ്റും ഡീസല്‍ വില 275.8 സെന്റ്റുമായി.

പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ്

പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡില്‍ പെട്രോള്‍ വിലയില്‍ ലിറ്ററിന് 10.3 സെന്റ്റിന്റെ വന്‍ വര്‍ധനയാണുണ്ടായത്. ഇതോടെ കുറഞ്ഞ പെട്രോള്‍ വില ലിറ്ററിന് 214.9 സെന്റ്റിലെത്തി. ഡീസല്‍ വില 10.4 സെന്റ്റ് വര്‍ധിച്ച് കുറഞ്ഞ നിരക്ക് ലിറ്ററിന് 283.4 സെന്റ്റായി.

ന്യൂബ്രണ്‍സ്വിക്

ന്യൂബ്രണ്‍സ്വിക്കില്‍ പെട്രോള്‍ വിലയില്‍ രാത്രിയോടെ 2.8 സെന്റ്റിന്റെ നേരിയ കുറവുണ്ടായി. ഇതോടെ കൂടിയ പെട്രോള്‍ വില ലിറ്ററിന് 199.0 സെന്റ്റായി. എന്നാല്‍ ഡീസല്‍ വില രണ്ടു സെന്റ്റ് കൂടി കൂടിയതോടെ പരമാവധി നിരക്ക് ലിറ്ററിന് 288.0 സെന്റ്റായി മാറി. വ്യാഴാഴ്ച രേഖപ്പെടുത്തിയ 13 സെന്റ്റിന്റെ വര്‍ധനയ്ക്ക്് പിന്നാലെയാണ് ഈ പുതിയ വിലക്കയറ്റം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!