Saturday, September 19, 2026

ഇ-സ്‌കൂട്ടര്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു; സുരക്ഷാ ചട്ടങ്ങള്‍ കര്‍ശനമാക്കാന്‍ B.C.

വന്‍കൂവര്‍: വര്‍ധിച്ചുവരുന്ന ഇ-സ്‌കൂട്ടറുകള്‍ (E-scooters) അപകടങ്ങള്‍ മട്രോ കാല്‍ഗറി ഉള്‍പ്പെടെയുള്ള ബി.സി (ബ്രിട്ടീഷ് കൊളംബിയ) പ്രവിശ്യയിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാവിഷയമാകുന്നു. ഇ-സ്‌കൂട്ടര്‍ ഉപയോഗത്തില്‍ പ്രവിശ്യയിലുടനീളം ഏകീകൃത സുരക്ഷാ നിയമങ്ങള്‍ നിലവില്‍ കൊണ്ടുവരണമെന്ന് തദ്ദേശ സ്വയംഭരണ ഭരണാധികാരികള്‍ പ്രവിശ്യാ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വളരെ പെട്ടെന്ന് അമിതവേഗത കൈവരിക്കാന്‍ കഴിയുന്ന ഇത്തരം വാഹനങ്ങള്‍ നിയന്ത്രണം വിടുമ്പോള്‍ ഡ്രൈവര്‍മാര്‍ റോഡിലേക്കോ മറ്റ് വാഹനങ്ങള്‍്ക്ക് മുന്നിലേക്കോ തെറിച്ച് വീഴുന്നതാണ് അപകടങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതെന്ന് ആംബുലന്‍സ് പാരാമെഡിക്‌സ് വ്യക്തമാക്കുന്നു.

ബി.സി പ്രവിശ്യയിലെ നിയമപ്രകാരം 16 വയസ്സില്‍ താഴെയുള്ളവര്‍ ഇ-സ്‌കൂട്ടര്‍ ഓടിക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും കൗമാരക്കാര്‍ക്കിടയില്‍ നിയമലംഘനം വ്യാപകമാണ്. കനേഡിയന്‍ ഹോസ്പിറ്റല്‍ ഇഞ്ചുറി റിപ്പോര്‍ട്ടിംഗ് പ്രോഗ്രാമിന്റെ കണക്കുകള്‍ പ്രകാരം ഇ-സ്‌കൂട്ടര്‍ അപകടങ്ങളില്‍പ്പെട്ട് അത്യാഹിത വിഭാഗത്തില്‍ എത്തുന്നവരില്‍ 22 ശതമാനവും 13 വയസ്സുള്ള കുട്ടികളാണ്. ബി.സി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ മാത്രം 2025 ഏപ്രില്‍ മുതല്‍ 2026 വരെയുള്ള കാലയളവില്‍ 81 കുട്ടികളാണ് ഇ-സ്‌കൂട്ടര്‍ അപകടങ്ങളെ തുടര്‍ന്ന് ചികിത്സ തേടിയത്. ഇത് തൊട്ടുമുന്‍പത്തെ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികമാണ്.

ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്യുക, ഒരേ സ്‌കൂട്ടറില്‍ രണ്ടുപേര്‍ കയറുക, ലഹരി ഉപയോഗിച്ച് വാഹനമോടിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ മെട്രോ വെയ്ന്‍കൂവറില്‍ പതിവായി മാറിയിരിക്കുകയാണ്. വിവിധ നഗരങ്ങളില്‍ വ്യത്യസ്ത തരം നിയമങ്ങള്‍ നിലനില്‍ക്കുന്നത് യാത്രക്കാര്‍ക്കും മാതാപിതാക്കള്‍ക്കും വലിയ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. കൂടാതെ നടപ്പാതകളിലൂടെയുള്ള ഇ-സ്‌കൂട്ടറുകളുടെ അമിതവേഗത തങ്ങള്‍ക്ക് വലിയ ഭീഷണിയാണെന്ന് മുതിര്‍ന്ന പൗരന്മാരും പരാതിപ്പെടുന്നു.

യൂണിയന്‍ ഓഫ് ബി.സി മ്യൂണിസിപ്പാലിറ്റീസ് സമ്മേളനത്തില്‍ ലാംഗ്ലി, ന്യൂ വെസ്റ്റ്മിന്‍സ്റ്റര്‍, നാനൈമോ എന്നീ നഗരങ്ങള്‍ ഇ-സ്‌കൂട്ടര്‍ സുരക്ഷയ്ക്കായി പ്രവിശ്യാതലത്തില്‍ ഏകീകൃത നിയമങ്ങള്‍ നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചു. റോഡ് സുരക്ഷയും സുരക്ഷിതമായ ഗതാഗത സൗകര്യങ്ങളും ഉറപ്പാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ബി.സി ഗതാഗത മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!