Tuesday, September 22, 2026

പൊട്ടിത്തെറിക്കാന്‍ സാധ്യത: ശ്വാര്‍സ്‌കോഫിന്റെ ഹെയര്‍ സ്‌റ്റൈലിങ് മൂസ് തിരിച്ചുവിളിച്ച് ഹെല്‍ത്ത് കാനഡ

ഓട്ടവ: പ്രമുഖ സൗന്ദര്യവര്‍ദ്ധക ബ്രാന്‍ഡായ ശ്വാര്‍സ്‌കോഫിന്റെ (Schwarzkopf) ജനപ്രിയ ഹെയര്‍ സ്റ്റൈലിങ്് ഉല്‍പ്പന്നം കാനഡ വിപണിയില്‍ നിന്ന് തിരിച്ചുവിളിക്കുന്നു. പാക്കേജിംഗിലെ തകരാറ് കാരണം കാന്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഹെല്‍ത്ത് കാനഡ (Health Canada) മുന്നറിയിപ്പ് നല്‍കി.

ഹംഗറിയില്‍ നിര്‍മ്മിച്ച്, 2023 നവംബര്‍ മുതല്‍ 2026 ജൂണ്‍ വരെയുള്ള കാലയളവില്‍ വിറ്റഴിച്ച ‘ശ്വാര്‍സ്‌കോഫ് പ്രൊഫഷണല്‍ ഓസിസ് ഗ്രിപ്പ് മൂസ്’ (Schwarzkopf Professional Osis Grip Mousse – 200 ml) എന്ന ഉല്‍പ്പന്നത്തിന്റെ 90,000-ത്തിലധികം യൂണിറ്റുകളെയാണ് ഈ തീരുമാനം ബാധിക്കുന്നത്. സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ കാനില്‍ നിന്ന് ഉല്‍പ്പന്നം ചോരാനും, തുടര്‍ന്ന് കാന്‍ പൊട്ടിത്തെറിച്ച് ആളുകള്‍ക്ക് പരുക്കേല്‍ക്കാനോ വസ്തുവകകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനോ സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇതുവരെ ഒരു അപകട സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ആര്‍ക്കും പരിക്കേറ്റതായി വിവരമില്ല. ഉല്‍പ്പന്നത്തിന്റെ 25 ബാച്ചുകളില്‍പ്പെട്ടവയാണ് തിരിച്ചെടുക്കുന്നത്. ഈ ഉല്‍പ്പന്നം വാങ്ങിയ ഉപഭോക്താക്കള്‍ ഉപയോഗം ഉടന്‍ നിര്‍ത്തിവെക്കണമെന്നും, അത് വാങ്ങിയ കടകളില്‍ തിരികെ നല്‍കി തുക മടക്കി വാങ്ങണമെന്നും ഹെല്‍ത്ത് കാനഡ നിര്‍ദ്ദേശിച്ചു. ഓഗസ്റ്റ് 11-ന് യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും (FDA) സമാനമായ രീതിയില്‍ അമേരിക്കയില്‍ ഈ ഉല്‍പ്പന്നം തിരിച്ചുവിളിച്ചിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!