Wednesday, September 23, 2026

അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ള: കുറ്റപത്രം സമര്‍പ്പിച്ച് SIT

ഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം (SIT) കോടതിയില്‍ 7000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയുന്നതിനായി, ആദ്യ അറസ്റ്റ് നടന്ന് 90 ദിവസത്തെ കാലാവധി തികയുന്ന സെപ്റ്റംബര്‍ 25-ന് തൊട്ടുമുമ്പാണ് ഈ നടപടി.

ക്ഷേത്ര ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി ചമ്പത് റായ്, മുന്‍ അംഗം അനില്‍ മിശ്ര എന്നിവരുടെ പേരുകള്‍ നിലവിലെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം. കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

ഭണ്ഡാരം സൂക്ഷിച്ചിരുന്ന മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ 105-ലധികം തവണ പണം കവര്‍ന്നതായി കണ്ടെത്തിയിരുന്നു. അറസ്റ്റിലായവര്‍, ശേഖരിച്ച തെളിവുകള്‍ എന്നിവ ഉള്‍പ്പെടുത്തിയ തല്‍സ്ഥിതി റിപ്പോര്‍ട്ട് മുന്‍പ് സുപ്രീം കോടതിക്ക് കൈമാറിയിരുന്നു.

അതേസമയം, വെള്ളി ഇഷ്ടികകളും വെളുത്ത ലോഹങ്ങളുമടങ്ങുന്ന 803 വിലപിടിപ്പുള്ള വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ ട്രസ്റ്റിന് വീഴ്ച പറ്റിയിട്ടില്ലെന്ന് എസ്.ഐ.ടി വ്യക്തമാക്കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോക്കറില്‍ സൂക്ഷിച്ചിട്ടുള്ള ഇവ സംഘം നേരിട്ട് പരിശോധിച്ചു. കൂടാതെ രസീത് നല്‍കിയിട്ടില്ലാത്ത 83 അമൂല്യ വസ്തുക്കളും പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!