Wednesday, September 23, 2026

മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരങ്ങൾ ഉൾപ്പെടെ ഏഴ് പ്രതികൾക്കെതിരെ കുറ്റപത്രം

തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ അനധികൃതമായി മരങ്ങൾ മുറിച്ചുമാറ്റിയെന്ന കണ്ടെത്തലുമായി വനംവകുപ്പ് കുറ്റപത്രം സമർപ്പിച്ചു. കേസിൽ അഗസ്റ്റിൻ സഹോദരങ്ങൾ ഉൾപ്പെടെ ആകെ ഏഴ് പേരെയാണ് പ്രതികളാക്കിയിരിക്കുന്നത്. ഇവരുടെ ഡ്രൈവർമാരും സഹായികളും പ്രതിപ്പട്ടികയിൽ ഉൾപ്പെടുന്നു.

കഴിഞ്ഞ സെപ്റ്റംബർ 17-ന് സുൽത്താൻ ബത്തേരി കോടതിയിലാണ് വനംവകുപ്പ് കുറ്റപത്രം സമർപ്പിച്ചത്. എറണാകുളം ചോറ്റാനിക്കര കോടതിയിൽ പരിഗണിക്കുന്ന വഞ്ചനാക്കേസുമായി ബന്ധപ്പെട്ട കേസാണിത്.

കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടി കേസ് തള്ളണമെന്നാവശ്യപ്പെട്ട് അഗസ്റ്റിൻ സഹോദരങ്ങൾ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹർജി ഹൈക്കോടതി തള്ളി. തുടർന്ന് പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചു.

ഹർജി പരിഗണിച്ച സുപ്രീംകോടതി കേസ് വയനാട്ടിലെ കോടതിയിൽ തന്നെ പരിഗണിക്കാമെന്ന് നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് തുടർനടപടികൾക്കായി വയനാട്ടിലെ കോടതിയിൽ പരിഗണിക്കുമെന്നാണ് വിവരം.

കേരള ഫോറസ്റ്റ് ആക്ട്, ബയോഡൈവേഴ്സിറ്റി ആക്ട്, 1975ലെ ട്രാൻസിറ്റ് റൂൾസ് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!