Tuesday, September 29, 2026

കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷം; നിയന്ത്രണം തുടര്‍ന്നേക്കും

തിരുവനന്തപുരം: കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. മധ്യപ്രദേശില്‍ നിന്നുള്ള 200 മെഗാവാട്ട് വൈദ്യുതി ലഭിക്കാതായതോടെ ഇന്നലെ വിവിധ പ്രദേശങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. വൈകുന്നേരങ്ങളിലെ പീക്ക് അവറില്‍ 800 മെഗാവാട്ടിന്റെ കുറവാണ് രേഖപ്പെടുത്തിയത്. രാത്രി 9 മണിക്ക് ശേഷവും ആവശ്യമായ വൈദ്യുതി ലഭ്യമായില്ല. ബദല്‍ കരാര്‍ മാര്‍ഗ്ഗങ്ങളിലൂടെ അധിക വൈദ്യുതി എത്തിക്കാനായില്ലെങ്കില്‍ ഇന്നും വൈദ്യുതി നിയന്ത്രണം തുടരാനാണ് സാധ്യത.

300 മെഗാവാട്ടിന്റെ വൈദ്യുതി കൈമാറ്റ കരാര്‍ പൂര്‍ത്തിയായതോടെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നായിരുന്നു കെ.എസ്.ഇ.ബിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഇന്നലെ രാത്രിയില്‍ പലയിടങ്ങളിലും ഒന്നിലധികം തവണ പവര്‍കട്ട് ഉണ്ടായത് സ്ഥിതി ഗുരുതരമായി തുടരുന്നു എന്നതിന്റെ സൂചനയാണ്. വേനല്‍ ചൂട് വര്‍ദ്ധിച്ചതും മഴ ലഭിക്കാത്തതും കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയര്‍ന്ന നിലയില്‍ തന്നെയാണ്.

ആഭ്യന്തര ഉല്‍പ്പാദനത്തില്‍ വലിയ ഇടിവ് സംഭവിച്ചതിനെ തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ട് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെത്തി ചര്‍ച്ചകള്‍ നടത്തിയെങ്കിലും തടസ്സം നീങ്ങിയിട്ടില്ല. ജനങ്ങള്‍ കടുത്ത വൈദ്യുതി നിയന്ത്രണത്തില്‍ വലയുമ്പോള്‍ സര്‍ക്കാര്‍ വിഷയം നേരിടുന്നതില്‍ പൂര്‍ണ്ണമായി പരാജയപ്പെടുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!