വന്‍കൂവര്‍: ഗ്രേറ്റര്‍ വന്‍കൂവര്‍ മേഖലയില്‍ വീടുവില്‍പ്പനയില്‍ കുറവ് തുടരുന്നതായി പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ മേഖലയിലെ വീടുവില്‍പ്പന മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 8.4 ശതമാനം കുറഞ്ഞതായി ഗ്രേറ്റര്‍ വന്‍കൂവര്‍ റിയല്‍റ്റേഴ്സ് (Greater Vancouver Realtors) വ്യക്തമാക്കി. പ്രധാനമായും അപ്പാര്‍ട്ട്‌മെന്റ് രീതിയിലുള്ള വീടുകളുടെ വില്‍പ്പന കുറഞ്ഞതാണ് മൊത്തത്തിലുള്ള ഇടിവിന് കാരണമായത്. സെപ്റ്റംബറില്‍ ആകെ 1,717 വീടുകളുടെ വില്‍പ്പനയാണ് നടന്നത്. ഇത് മേഖലയിലെ 10 വര്‍ഷത്തെ ശരാശരി വില്‍പ്പന നിരക്കിനേക്കാള്‍ 25 ശതമാനം താഴെയാണെന്ന് റിയല്‍റ്റേഴ്സ് ബോര്‍ഡ് പുറത്തുവിട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നു.
അതേസമയം, അപ്പാര്‍ട്ട്‌മെന്റുകളെ അപേക്ഷിച്ച് ഡിറ്റാച്ച്ഡ് (Detached), അറ്റാച്ച്ഡ് (Attached) വീടുകളുടെ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നേരിയ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ടെന്ന് റിയല്‍റ്റേഴ്സ് ബോര്‍ഡ് ചീഫ് ഇക്കണോമിസ്റ്റും വൈസ് പ്രസിഡന്റുമായ ആന്‍ഡ്രൂ ലിസ് ചൂണ്ടിക്കാട്ടി. മേഖലയിലെ എല്ലാത്തരം റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെയും ശരാശരി ബെഞ്ച്മാര്‍ക്ക് വില (Composite Benchmark Price) ഇപ്പോള്‍ 1,075,900 ഡോളറിലെത്തി നില്‍ക്കുകയാണ്. ഇത് 2025 സെപ്റ്റംബറിലെ വിലയേക്കാള്‍ 5.5 ശതമാനവും, 2026 ഓഗസ്റ്റിനെ അപേക്ഷിച്ച് 0.6 ശതമാനവും കുറവാണ്.

കഴിഞ്ഞ മാസം വിപണിയിലെത്തിയ പുതിയ ലിസ്റ്റിങുകളുടെ എണ്ണം 5,852 ആണ്. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10.3 ശതമാനം കുറവാണെങ്കിലും, 10 വര്‍ഷത്തെ ശരാശരിയേക്കാള്‍ 5.7 ശതമാനം മുകളിലാണ്. നിലവില്‍ വിപണിയില്‍ ലഭ്യമായ ആകെ വീടുകളുടെ എണ്ണം (Total Inventory) മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 4 ശതമാനം കുറഞ്ഞ് 16,394 എന്ന നിലയിലെത്തി. എങ്കിലും ഇത് ദീര്‍ഘകാല ശരാശരിയേക്കാള്‍ 24.3 ശതമാനം ഉയര്‍ന്ന നിരക്കിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
