കീവ്: റഷ്യന്‍ ആക്രമണത്തില്‍ യുക്രെയ്ന് തലസ്ഥാനമായ കീവിലെ പ്രധാന പാലങ്ങളില്‍ ഒന്നായ നോര്‍ത്തേണ്‍ ബ്രിഡ്ജിന് കേടുപാടുകള്‍ സംഭവിച്ചു. ഇന്ന് പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ ഡിനിപ്രോ നദിക്ക് കുറുകെയുള്ള ഈ പാലത്തിലെ ഓവര്‍ഹെഡ് വയറുകള്‍ തകര്‍ന്നു. കഴിഞ്ഞ വ്യാഴാഴ്ച നഗരത്തിന്റെ ഇരുഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന സതേണ്‍ ബ്രിഡ്ജിന് നേരെയും റഷ്യന്‍ ആക്രമണമുണ്ടായിരുന്നു.

സ്വന്തം ഊര്‍ജ സംവിധാനങ്ങള്‍ക്ക് നേരെ യുക്രെയ്ന് നടത്തിയ തിരിച്ചടികള്‍ക്ക് മറുപടിയാണിതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് വ്യക്തമാക്കി. കേടുപാടുകള്‍ മുന്‍നിര്‍ത്തി നോര്‍ത്തേണ്‍ ബ്രിഡ്ജ് വഴിയുള്ള കിഴക്കന്‍ തീരത്തുനിന്നും പടിഞ്ഞാറന്‍ തീരത്തേക്കുള്ള ഗതാഗതം നിലവില്‍ പൂര്‍ണ്ണമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
