ടൊറന്റോ: സ്കാർബ്റോയിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ കത്തിക്കുത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ടൊറന്റോ പൊലീസ് അറിയിച്ചു.
പുലർച്ചെ മൂന്ന് മണിയോടെ ലോറൻസ് അവന്യൂ ഈസ്റ്റിനും മാർഖം റോഡിനും സമീപം സംഘർഷമുണ്ടായെന്ന റിപ്പോർട്ടിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ കുത്തേറ്റ നിലയിൽ ഒരാളെ കണ്ടെത്തുകയായിരുന്നു. പരുക്കേറ്റയാളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായ പരുക്കാണെങ്കിലും ഇയാളുടെ ആരോഗ്യനില തീപ്തികരമാണെന്ന്
പൊലീസ് അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട പ്രതിയുടെ വിശദാംശങ്ങളോ രൂപവിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിച്ചിട്ടുള്ളവർ ടൊറന്റോ പൊലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ നിർദേശിച്ചു.
