Friday, October 16, 2026

‘ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കില്ല, ഒരു സമ്മര്‍ദത്തിനും വഴങ്ങില്ല’: രാജ്‌നാഥ് സിങ്

ഡല്‍ഹി: സമ്മര്‍ദത്തിന് വഴങ്ങില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കില്ലെന്നും വ്യക്തമാക്കി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. രാജ്യത്തെ യുവാക്കളെ അരാജക രാഷ്ട്രീയത്തിന്റെ കരുക്കളായി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ബംഗ്ലാദേശില്‍ സംഭവിച്ചതുപോലെ ഇന്ത്യയിലും ഭരണമാറ്റത്തിന് ചിലര്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്നും ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു.

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയും കോണ്‍ഗ്രസിനെതിരെയും രൂക്ഷവിമര്‍ശനമാണ് പ്രതിരോധ മന്ത്രി ഉന്നയിച്ചത്. രാഹുല്‍ ഗാന്ധിയുടേയും കോണ്‍ഗ്രസിന്റേയും അവസരവാദ രാഷ്ട്രീയമാണ് രാജ്യം കാണുന്നതെന്ന് പറഞ്ഞ രാജ്നാഥ് സിങ്, ജനവിധിയെയും പൊതുജനാഭിപ്രായത്തെയും മാനിക്കാന്‍ രാഹുല്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. സ്വന്തം രാഷ്ട്രീയ പങ്കിനെക്കുറിച്ച് സ്വയം വിലയിരുത്താന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വകാര്യ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി ഇന്ത്യയുടെ ഭരണഘടനാ സ്ഥാപനങ്ങളെ ബലികൊടുക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ജനധിപത്യ സ്ഥാപനങ്ങളെ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ആരോപിച്ചു. രാജ്യത്ത് അരാജകത്വം സൃഷ്ടിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാനും ധിക്കാരപൂര്‍വ്വം അധികാരം പിടിച്ചെടുക്കാനും ചിലര്‍ ആഹ്വാനം ചെയ്യുകയാണ്. ജനാധിപത്യ സ്ഥാപനങ്ങളെ തകര്‍ക്കുക, രാജ്യം കത്തിക്കുക എന്നത് മാത്രമാണ് ഇവരുടെ അജണ്ടയെന്നും അദ്ദേഹം തുറന്നടിച്ചു.

ഗാന്ധിജിയുടെ പേര് ഉപയോഗിക്കാനുള്ള എല്ലാ ധാര്‍മ്മിക അവകാശങ്ങളും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു കഴിഞ്ഞുവെന്ന് രാജ്നാഥ് സിങ് ആഞ്ഞടിച്ചു. രാജ്യത്തിന്റെ അടിസ്ഥാന ഭരണഘടനാ ചട്ടക്കൂട് പൊളിച്ച് കുഴപ്പങ്ങള്‍ സൃഷ്ടിക്കുക മാത്രമാണ് കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും അന്തിമ ലക്ഷധ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!