തിരുവനന്തപുരം: രാഹുല് ഗാന്ധിക്കെതിരായ വിവാദ പരാമര്ശത്തില് മുന് ഐപിഎസ് ഉദ്യോഗസ്ഥയും ബിജെപി നേതാവുമായ ആര്. ശ്രീലേഖയ്ക്കെതിരെ പുനലൂര് പോലീസ് കേസെടുത്തു. കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ മനഃപൂര്വം പ്രകോപനം സൃഷ്ടിച്ചതിനാണ് ബിഎന്എസ് (BNS) 192-ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്.
ഒരു വര്ഷം വരെ തടവോ പിഴയോ അല്ലെങ്കില് ഇവ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പുനലൂരില് സംഘടിപ്പിച്ച ബിജെപി പ്രതിഷേധ ജനസഭയില് സംസാരിക്കവേയായിരുന്നു ആര്. ശ്രീലേഖയുടെ വിവാദ പ്രസംഗം.

മയക്കുമരുന്ന് അമിതമായി ഉള്ളില് ചെല്ലുമ്പോഴുള്ള വെപ്രാളവും താണ്ഡവവുമാണ് രാഹുല് ഗാന്ധി ദില്ലിയില് കാണിക്കുന്നതെന്നായിരുന്നു ആര്. ശ്രീലേഖയുടെ പരാമര്ശം. പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്ന്ന പശ്ചാത്തലത്തിലാണ് പോലീസ് നടപടി.
