Sunday, October 18, 2026

ഫ്രാൻസിലെ കലാപത്തിന് കാരണം കുടിയേറ്റക്കാരെന്ന് ട്രംപ്; അതിർത്തി അടയ്ക്കണമെന്ന് ആഹ്വാനം

പാരീസ്: ഫ്രാൻസിൽ വ്യാപകമായ പ്രതിഷേധങ്ങളും അക്രമസംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടെ, കലാപത്തിന് കുടിയേറ്റക്കാരാണ് കാരണമെന്ന വിവാദ പരാമർശവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള പരാമർശങ്ങൾ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് നടത്തിയത്. ഫ്രാൻസിന്റെ നിലവിലെ സാഹചര്യം രാജ്യത്തിന്റെ തകർച്ചയാണെന്നും അതിർത്തികൾ അടച്ച് സുരക്ഷ ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫ്രാൻസിന്റെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച വൻ പ്രതിഷേധങ്ങളാണ് നടന്നത്. പ്രതിഷേധവുമായി ബന്ധപ്പെട്ട് 1,200-ലേറെ പേരെ അറസ്റ്റ് ചെയ്തതായും 150-ലധികം പൊലീസുകാർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകൾ.

പാരീസിൽ ചില കടകൾ കൊള്ളയടിക്കപ്പെട്ടു. ലിമോജസിലെ നഗരസഭാ മന്ദിരത്തിന് തീപിടിച്ചു. മാർസെയിൽ പ്രതിഷേധക്കാർ നഗരസഭാ കെട്ടിടത്തിലേക്ക് അതിക്രമിച്ചുകയറി. വിവിധ നഗരങ്ങളിൽ പൊലീസ് കണ്ണീർവാതകവും പ്രയോഗിച്ചു.

മാർച്ചിൽ പാരീസിലെ ചില പ്രദേശങ്ങളിൽ വിദ്യാർഥികൾ ആരംഭിച്ച പ്രതിഷേധമാണ് പിന്നീട് രാജ്യവ്യാപകമായത്. അധ്യാപകക്ഷാമം, വിദ്യാഭ്യാസമേഖലയിലെ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ വിഷയങ്ങളാണ് വിദ്യാർഥികൾ ഉയർത്തിക്കാട്ടിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!