Friday, October 23, 2026

ഓട്ടവ-ഗാറ്റിനോയിലെ ജീവനക്കാര്‍ക്ക് ആശ്വാസം; വര്‍ക്ക് ഫ്രം ഹോം നിയന്ത്രണം നീട്ടി സ്റ്റാറ്റിസ്റ്റിക്സ് കാനഡ

ഓട്ടവ: ഓഫീസുകളില്‍ പരിമിതമായ സ്ഥലസൗകര്യത്തെ തുടര്‍ന്ന് നാഷണല്‍ ക്യാപിറ്റല്‍ റീജണിലെ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ നാല് ദിവസം ഓഫീസ് ഹാജര്‍ നിര്‍ബന്ധമാക്കുന്ന നിയമം നടപ്പിലാക്കുന്നത് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ (Statistics Canada) നീട്ടി. വരുന്ന പുതിയ വര്‍ഷത്തിലേക്ക് (2027 ജനുവരി) നിയമം നടപ്പിലാക്കുന്നത് മാറ്റിവെച്ചതായി അധികൃതര്‍ അറിയിച്ചു.

ജൂലൈ 6 മുതല്‍ ഫെഡറല്‍ പൊതുമേഖലാ ജീവനക്കാര്‍ ആഴ്ചയില്‍ കുറഞ്ഞത് നാല് ദിവസവും എക്‌സിക്യൂട്ടീവുകള്‍ അഞ്ച് ദിവസവും ഓഫീസുകളില്‍ നേരിട്ടെത്തി ജോലി ചെയ്യണമെന്ന് കാനഡ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഓഫീസ് സ്ഥലപരിമിതി കാരണം ഈ ഉത്തരവ് തല്‍ക്കാലം നീട്ടിവെച്ച മൂന്ന് പ്രവിശ്യാ വകുപ്പുകളിലൊന്നാണ് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ. ഓട്ടവ-ഗാറ്റിനോ (Ottawa-Gatineau) മേഖലയിലെ സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ ജീവനക്കാര്‍ 2027 ജനുവരി വരെ ആഴ്ചയില്‍ മൂന്ന് ദിവസം ഓഫീസിലെത്തിയാല്‍ മതിയെന്ന് അധികൃതര്‍ വ്യക്തമാക്കി. 80 ശതമാനം ജീവനക്കാരെ ഒരേസമയം ഉള്‍ക്കൊള്ളാന്‍ ആവശ്യമായ ഓഫീസ് സൗകര്യങ്ങള്‍ സജ്ജമാക്കുന്നതിനാണ് കൂടുതല്‍ സമയം ആവശ്യമെന്ന് വക്താവ് അറിയിച്ചു.

അതേസമയം, ഇമിഗ്രേഷന്‍, റഫ്യൂജി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (IRCC) വേനല്‍ക്കാലത്ത് നടപ്പിലാക്കാന്‍ വൈകിച്ച നാല് ദിവസത്തെ ഓഫീസ് നിര്‍ബന്ധമാക്കല്‍ നയം കഴിഞ്ഞ തിങ്കളാഴ്ച (ഒക്ടോബര്‍ 19) മുതല്‍ നാഷണല്‍ ക്യാപിറ്റല്‍ റീജനല്‍ പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്. എന്നാല്‍ ക്യാപിറ്റല്‍ റീജണിന് പുറത്തുള്ള ഓഫീസുകളില്‍ ആവശ്യമായ സ്ഥലസൗകര്യങ്ങള്‍ ഒരുക്കുന്നതിനായി പബ്ലിക് സര്‍വീസസ് ആന്‍ഡ് പ്രൊക്യൂര്‍മെന്റ് കാനഡയുമായി (PSPC) ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

ഓട്ടവയിലെ സസെക്‌സ് ഡ്രൈവിലുള്ള ലെസ്റ്റര്‍ ബി. പിയേഴ്‌സണ്‍ കെട്ടിടത്തിലെയും മറ്റ് അനുബന്ധ കെട്ടിടങ്ങളിലെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ കാരണമാണ് ഗ്ലോബല്‍ അഫയേഴ്‌സ് കാനഡ (Global Affairs Canada) പുതിയ ഹാജര്‍ നയം നീട്ടിവെച്ചിരിക്കുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് നാഷണല്‍ ഡിഫന്‍സും സ്ഥലപരിമിതി ഒരു വെല്ലുവിളിയാണെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

2027 മാര്‍ച്ച് 31-ഓടെ ഫെഡറല്‍ പൊതുസേവന മേഖലയിലെ 95 ശതമാനം ജീവനക്കാരെയും നാല് ദിവസം ഓഫീസുകളിലെത്തിക്കാന്‍ തക്കവണ്ണം സീറ്റുകള്‍ ക്രമീകരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പബ്ലിക് സര്‍വീസസ് ആന്‍ഡ് പ്രൊക്യൂര്‍മെന്റ് കാനഡ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!