Friday, October 23, 2026

ആഗോളതലത്തില്‍ ആവശ്യക്കാര്‍ ഏറി; കെബെക്കിന്റെ മേപ്പിള്‍ സിറപ്പ് ശേഖരം കുറയുന്നു

കെബെക്ക്: ലോകത്തിലെ ഏക തന്ത്രപ്രധാന മേപ്പിള്‍ സിറപ്പ് റിസര്‍വ്വ് (Strategic Reserve) ഫെബ്രുവരി അവസാനത്തോടെ പൂര്‍ണ്ണമായും ശൂന്യമാകുമെന്ന് റിപ്പോര്‍ട്ട്. ലോകമെമ്പാടും കനേഡിയന്‍ മേപ്പിള്‍ സിറപ്പിനുള്ള ആവശ്യക്കാരുടെ എണ്ണം കുത്തനെ ഉയര്‍ന്നതാണ് ഈ വന്‍ ദൗര്‍ലഭ്യത്തിന് കാരണം.

കാനഡയിലെ കെബെക്കില്‍ മൂന്ന് ഭീമന്‍ വെയര്‍ഹൗസുകളിലായുളള ഈ റിസര്‍വ്വിന് ഏകദേശം 53 ഒളിമ്പിക് സ്വിമ്മിങ് പൂളുകളുടെ വലുപ്പമുണ്ട്. പ്രവിശ്യയിലെ പതിനായിരക്കണക്കിന് മേപ്പിള്‍ സിറപ്പ് ഉല്‍പ്പാദകരെ പ്രതിനിധീകരിക്കുന്ന ‘പ്രൊഡ്യൂട്ടേഴ്സ് അഗ്രികോളസ് ഡു കെബെക്’ (PPAQ) ആണ് ഈ കരുതല്‍ ശേഖരത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്. അടുത്ത വര്‍ഷത്തോടെ റിസര്‍വ്വിലുള്ള ശേഖരം പൂര്‍ണ്ണമായി തീരുമെന്ന് ബോര്‍ഡ് പ്രസിഡന്റ് ലൂക് ഗൂലെ വ്യക്തമാക്കി.

കാരണം ഉല്‍പ്പാദനക്കുറവല്ല; സംഭരണം

ആഗോളതലത്തില്‍ ആവശ്യക്കാര്‍ കൂടിയതോടെ പ്രോസസ്സിങ് കമ്പനികള്‍ റിസര്‍വ്വിലുള്ള മുഴുവന്‍ സിറപ്പും കരാറടിസ്ഥാനത്തില്‍ വാങ്ങിക്കൂട്ടിയതാണ് ശേഖരം തീരാന്‍ കാരണമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഉല്‍പ്പാദനം കുറഞ്ഞതുകൊണ്ടല്ല ഇത് സംഭവിച്ചത്. അന്താരാഷ്ട്ര തലത്തില്‍ സപ്ലൈ തടസ്സപ്പെടാതിരിക്കാന്‍ സിറപ്പ് പ്രോസസ്സറുകള്‍ സ്വന്തം വെയര്‍ഹൗസുകളിലേക്ക് ഇത് വന്‍തോതില്‍ വാങ്ങി മാറ്റുകയായിരുന്നു. കാനഡയില്‍ നിന്നുള്ള മേപ്പിള്‍ സിറപ്പ് കയറ്റുമതിയില്‍ കഴിഞ്ഞ വര്‍ഷം മാത്രം 15.8 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഏറ്റവും വലിയ വിപണിയായ അമേരിക്കയിലേക്കാണ് മൊത്തം കയറ്റുമതിയുടെ 65 ശതമാനവും പോകുന്നത്.

കാലാവസ്ഥാ വ്യതിയാനവും ആശങ്കകളും

2000-ല്‍ ഉല്‍പ്പാദനവും വിലയും സ്ഥിരപ്പെടുത്താനാണ് കെബെക്ക് ഈ കരുതല്‍ ശേഖരം ആരംഭിച്ചത്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം കാരണം മേപ്പിള്‍ മരങ്ങളില്‍ നിന്ന് സിറപ്പ് ശേഖരിക്കുന്ന സീസണുകളില്‍ വ്യതിയാനം വരുന്നത് വരും വര്‍ഷങ്ങളില്‍ തിരിച്ചടിയായേക്കാം. എങ്കിലും വരും വര്‍ഷങ്ങളില്‍ വിപണിയില്‍ പെട്ടെന്ന് ക്ഷാമം അനുഭവപ്പെടില്ലെന്നും, പുതിയ സീസണില്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ച് കരുതല്‍ ശേഖരം പുനഃസ്ഥാപിക്കാന്‍ സാധിക്കുമെന്നുമാണ് അധികൃതരുടെ പ്രതീക്ഷ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!